ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നാട്ടുകാരേയും വീട്ടുകാരെയും ഒരു പോലെ അമ്പരപ്പിച്ച് രണ്ടു മാസക്കാലം വീടു വിട്ടുപോയ പെൺകുട്ടി അഞ്ജലിക്ക് 21, ഇനി വേണ്ടത് കൗൺസിലിംഗ് ചികിത്സ. 2021 ഏപ്രിൽ 19-നാണ് പുല്ലൂർ പൊള്ളക്കടയിലെ ആർ എസ് എസ് പ്രവർത്തകൻ ശ്രീധരന്റെ മകൾ അഞ്ജലി വീടുവിട്ടു പോയത്. ജൂൺ 15-നാണ് ഈ പെൺകുട്ടിയെ അമ്പലത്തറ പോലീസ് തെലുങ്കാലയിലെ കച്ചിഗുഡ ടൗണിൽ കണ്ടെത്തിയത്.
അഞ്ജലിയുടെ വിവാഹത്തിന് വീട്ടുകാർ കരുതി വെച്ചിരുന്ന പത്തര ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമായാണ് അഞ്ജലി വീടുവിട്ടത്. ആദ്യം ചെന്നൈയിലും, പിന്നീട് ബംഗളൂരുവിലും, അവിടെ നിന്ന് ഹൈദരാബാദിലും, പിന്നീട് തെലുങ്കാനയിലെ കച്ചിഗുഡയിലും എത്തിപ്പെട്ട അഞ്ജലിയെ കണ്ടെത്താൻ അമ്പലത്തറ പോലീസ് തീവ്രശ്രമം തന്നെ നടത്തിയിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ അഞ്ജലി, സ്വന്തം വീട്ടുകാരോടൊപ്പം പോയെങ്കിലും ഈ പെൺകുട്ടി ഇപ്പോഴും കടുത്ത മാനസിക സംഘർഷത്തിലാണ്. ഇപ്പോൾവീട്ടു തടങ്കലിൽ കഴിയുന്ന അഞ്ജലിയെ കാണാൻ വീട്ടുകാർ സ്വന്തം ബന്ധുക്കളെപ്പോലും അനുവദിക്കുന്നില്ല. മാധ്യമ പ്രവർത്തകർ അഞ്ജലിയെ കാണുന്നതും വീട്ടുകാർ കർശ്ശനമായി വിലക്കിയിരിക്കുകയാണ്.
വീടുവിടുന്നതിന് അഞ്ചുമാസം മുമ്പ്, കണ്ണൂർ മാടായിയിൽ നിന്ന് വന്ന ആദ്യ പ്രതിശ്രുത വരനെ ഫോണിൽ വിളിച്ച് തനിക്ക് വിവാഹത്തിൽ താൽപ്പര്യമില്ലെന്ന് പറഞ്ഞത് അഞ്ജലിയാണ്. പിന്നീട് അഞ്ജലിയുടെ അമ്മവീടായ ഉദുമയിൽ നിന്ന് വന്ന വിവാഹാലോചനയ്ക്ക് അഞ്ജലി സമ്മതം മൂളുകയും വിവാഹ നിശ്ചയം നടക്കുകയും പ്രതിശ്രുത വരനോടൊപ്പം ബീച്ചിൽ ചെന്ന് അഞ്ജലി പടമെടുക്കുകയും ചെയ്ത ശേഷം പ്രതിശ്രുത വരൻ സമ്മാനിച്ച 25000 രൂപയുടെ സെൽഫോണുമായാണ് അഞ്ജലി വീടുവിട്ടത്.
ഈ സെൽഫോൺ യുവതി വിറ്റഴിച്ചത് ചെന്നൈയിലാണ്. ചെന്നൈയിൽ ഈ സെൽഫോൺ വാങ്ങിയ ആൾ ഫോണിൽ പുതിയ സിംകാർഡ് തിരുകിയപ്പോൾ, കാസർകോട് സൈബർസെല്ലിന് ലഭിച്ച സന്ദേശത്തിന്റെ ബലത്തിലാണ് അഞ്ജലി ചെന്നൈയിലുണ്ടെന്ന് കണ്ടെത്തി പോലീസ് ചെന്നൈയിലെത്തിയത്. അപ്പോഴേയ്ക്കും അഞ്ജലി ബംഗളൂരിലേയ്ക്ക് കടന്നിരുന്നു. ഇപ്പോൾ വീട്ടു തടങ്കലിൽ കഴിയുന്ന അഞ്ജലിക്ക് വേണ്ടത് കൗൺസിലിംഗാണ്. വീട്ടു തടങ്കൽ ഇനിയും നീണ്ടു പോയാൽ പെൺകുട്ടിയുടെ മാനസിക നില ഗുരുതരമാകുമെന്ന അടുത്ത ബന്ധുക്കളുടെ നിർദ്ദേശം പോലും അഞ്ജലിയുടെ രക്ഷിതാക്കൾ ചെവിക്കൊള്ളുന്നില്ല.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ അൽപ്രാസ് എന്ന ഇംഗ്ലീഷ് ഗുളിക താൻ പതിവായി കഴിച്ചിരുന്നുവെന്ന് വീടുവിടും മുമ്പ് അഞ്ജലി സ്വയമെഴുതിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കയോടൊപ്പമാണ് താൻ പോകുന്നതെന്നും, ഇക്കയുടെ വീട് പള്ളിക്കരയിലാണെന്നും അഞ്ജലി എഴുതി വെച്ചിരുന്നുവെങ്കിലും, ഇക്ക യെ ഇതുവരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.