ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെത്തും മുമ്പ് പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനം ജനനിബിഢമായി. ഉദുമ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സി എച്ച്. കുഞ്ഞമ്പുവിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യമന്ത്രി ഇന്നലെ രാവിലെ 11-30 ന് പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും രാവിലെ 10 മണിക്ക് മുമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ പെരിയ സ്കൂൾ മൈതാനിയിലേക്ക് ഒഴുകിയെത്തി. 12 മണിയോടെ മുഖ്യമന്ത്രി വേദിയിലെത്തുമ്പോഴേക്കും പെരിയ സ്കൂൾ മൈതാനം പ്രവർത്തകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. മുൻ എംപി. പി. കരുണാകരന്റെ പ്രസംഗം അവസാനിപ്പിച്ച് പിണറായി വിജയന് മൈക്ക് കൈമാറി.
പതിവ് ശൈലിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം 2016-ലെ യുഡിഎഫ് സർക്കാരിന്റെ കഴിവുകേടും അഴിമതിയും ചൂണ്ടിക്കാട്ടി തുടക്കം. പ്രസംഗത്തിലുടനീളം എൽഡിഎഫ് സർക്കാരിന്റെ വികസനവും ഭരണനേട്ടവും ഈന്നിപ്പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഭരണത്തുടർച്ച ഏത് വിധത്തിലാണെന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് വിശദീകരിച്ചു നൽകി. പ്രസംഗമവസാനിപ്പിക്കാൻ 5 മിനിറ്റ് ബാക്കിയിരിക്കെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തി.
കോൺഗ്രസ്സിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമർശനം. മുസ്ലീം ലീഗിന് നേരെയും കടന്നാക്രമണം. യുഡിഎഫ് ബിജെപി ബന്ധം ആരോപിച്ചെങ്കിലും ബിജിപിയെയോ കേന്ദ്ര സർക്കാരരരിനെയും വിമർശിക്കാൻ പിണറായി തയ്യാറായില്ല. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും പെട്രോൾ- ഡീസൽ- ഗ്യാസ് വിലവർദ്ധനയിൽ മോദി സർക്കാരിനെ വിമർശിക്കാത്ത പിണറായിയുടെ നിലപാട് ശ്രദ്ധിക്കപ്പെട്ടു. അരമണിക്കൂറിലേറെ സമയം മുഖ്യമന്ത്രി പ്രസംഗിക്കാൻ സമയം ചെലവഴിച്ചു.