ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ഡൽഹി: വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്കാണ് കോടതി അന്ത്യശാസനം നൽകിയത്. വർദ്ധിപ്പിച്ച തുക രണ്ടാഴ്ചക്കകം അടച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഉയർന്ന പെൻഷൻ തുക വകയിരുത്തിയതായി കേരളം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

1996 ജനുവരി ഒന്നിനു ശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർദ്ധിപ്പിക്കാൻ 2012 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കർണാടക മാതൃകയിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ വർധിപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. പല സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് കോടതി അന്ത്യശാസനം നൽകിയത്.

K editor

Read Previous

മികച്ച പ്രതികരണവുമായി ‘രോമാഞ്ചം’; ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 4.35 കോടി

Read Next

ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗം , മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ