പിഴത്തുക ഒഴിവാക്കി; മണിച്ചനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മണിച്ചന് ശിക്ഷയായി ചുമത്തിയ 30.45 ലക്ഷം രൂപ പിഴയൊഴിവാക്കി വിട്ടയക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. പിഴത്തുക കെട്ടിവയ്ക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.

മണിച്ചന്‍റെ മോചന ഉത്തരവ് ഇറങ്ങിയെങ്കിലും 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മണിച്ചന്‍റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചത്. പിഴയടച്ചില്ലെങ്കിൽ 22 വർഷവും ഒൻപത് മാസവും കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു സർക്കാർ നിലപാട്. ഇത് തള്ളിയ സുപ്രീം കോടതി പിഴ തുക കെട്ടിവയ്ക്കാതെ മണിച്ചനെ വിട്ടയക്കാൻ ഉത്തരവിട്ടു.

Read Previous

ഡ്രൈവർ മദ്യപിച്ചതുകൊണ്ട് വാഹനാപകടത്തിൽ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ല: ഹൈക്കോടതി

Read Next

എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം; സൗദിക്ക് പിന്തുണയുമായി യുഎഇയും കുവൈറ്റും