ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കമിതാക്കൾ മരിച്ചു. ഫെബ്രുവരി 19-ന് പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്താണ് കമിതാക്കൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വെസ്റ്റ് എളേരി, എളേരിത്തട്ട് സ്വദേശിയും, ചീമേനി മുണ്ട്യ എലിക്കോട്ട് പൊയിലിൽ താമസക്കാരനുമായ ടി. രവിയുടെ മകൻ ശിവപ്രസാദ് 28, ഏഴിലോട് പുറച്ചേരിയിലെ പി. രാജന്റെ മകൾ എം.ഡി. ആര്യ 21, എന്നിവരാണ് തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. ആര്യ ഇന്നലെ സന്ധ്യയ്ക്ക് 7 മണിക്കും ശിവപ്രസാദ് ഇന്ന് പുലർച്ചെ 1.30 മണിക്കുമാണ് മരിച്ചത്.
പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ശിവപ്രസാദ്, പയ്യന്നൂർ കോളേജിലെ ഹിന്ദി ബിരുദ വിദ്യാർത്ഥിനിയായ ആര്യയെ കാറിൽ കയറ്റിക്കൊണ്ടു വന്ന് പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ താമസസ്ഥലത്തെത്തിച്ചാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. പിന്നാലെ ഹരിപ്രസാദും സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇരുവരെയും പരിസരവാസികൾ പരിയാരം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.
ഫെബ്രുവരി 20-ന് ആര്യയുടെ വിവാഹത്തിന് മുന്നോടിയായി പെണ്ണുകാണൽ ചടങ്ങ് നടക്കാനിരിക്കുന്നതിനിടെയാണ് ശിവപ്രസാദ് കാമുകിയെ കാറിൽ പയ്യന്നൂരിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ദേഹത്ത് മണ്ണണ്ണയൊഴിച്ച് തീകൊളുത്തിയത്. സംഭവ സ്ഥലത്തു നിന്നും പോലീസ് കണ്ടെത്തിയ കത്തിൽ ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശിവപ്രസാദ് എഴുതിയതാണെന്ന് കരുതുന്നു.
യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞത് മുതൽ ശിവപ്രസാദ് അസ്വസ്ഥനായിരുന്നതായി വിവരമുണ്ട്. ആര്യയുടെ പരീക്ഷയവസാനിക്കുന്ന ദിവസം പരീക്ഷാ ഹാളിന് പുറത്ത് കാത്തു നിന്ന യുവാവ് യുവതിയെ സുഹൃത്തിന്റെ കാറിൽക്കയറ്റി പയ്യന്നൂരിലെത്തിക്കുകയായിരുന്നു. ഇരുവരുടെയും മരണമൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ശിവപ്രസാദിന്റെ മാതാവ് ശ്യാമള. സഹോദരി ശ്യാമിലി. ഷീനയാണ് ആര്യയുടെ മാതാവ്. സഹോദരൻ അർജ്ജുൻ.