പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആരാധനാലയത്തോട് ചേർന്നുള്ള മുറിയിൽ ചുംബിക്കുകയും, നഗനചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

 2020 നവംബർ മാസത്തിലാണ് പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയെ കണ്ടോത്ത് പൂത്താല ഹൗസിൽ ബാബുവിന്റെ മകൻ ഷിജിൻ 25, പീഡിപ്പിച്ചത്. പള്ളി വികാരിയുടെ സഹായിയായി പ്രവർത്തിക്കുന്ന യുവാവ് പള്ളിയിൽ വൈദികനില്ലാത്ത നേരത്താണ്  പെൺകുട്ടിയെ പള്ളിയോട് ചേർന്നുള്ള മുറിയിൽക്കൊണ്ടുപോയി ചുംബിച്ചത്.

ചിത്രങ്ങൾ  നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് യുവാവിനെതിരെ പോലീസിൽ പരാതി നൽകിയത്. പോക്സോ, ഐടി ആക്ട് വകുപ്പുകൾ പ്രകാരമാണ് കേസ്സ്. പ്രതിയെപയ്യന്നൂർപോലീസ്ഇൻസ്പെക്ടർമഹേഷ്കെ. നായർ അറസ്റ്റ് ചെയ്തു.

Read Previous

വി.വി. രമേശന്റെ ഭൂസ്വത്ത് വിജിലൻസ് തെളിവുകൾ ശേഖരിച്ചു

Read Next

വ്യാജ ദിർഹത്തട്ടിപ്പിന് പിന്നിൽ അങ്കമാലി സംഘം