നഴ്സിന്റെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

പയ്യന്നൂർ: യുവ നഴ്സിനെ വാടക ക്വാട്ടേർസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.  പയ്യന്നൂർ അന്നൂർ പടിഞ്ഞാറേക്കരയിലെ പുരുഷോത്തമന്റെ മകൻ കാവിലെ വളപ്പിൽ അശ്വിനെയാണ് 23, തളിപ്പറമ്പ് ഡിവൈ.എസ്.പി, ടി.കെ.രത്നകുമാർ അറസ്റ്റു ചെയ്തത്. .

പയ്യന്നൂരിലെ ആശുപത്രിയിൽ നഴ്സിംഗ് ജോലി ചെയ്തു വരികയായിരുന്ന കാനായി കാനം സ്വദേശിനി കെ.എസ് അനുമോളാണ് 23, കേളോത്തെ വാടക ക്വാട്ടേർസിൽ മരിച്ചത്. പിലിക്കോട് കാലിക്കടവിലെ ക്ഷേത്രത്തിലാണ് കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. ആദ്യ ഘട്ടത്തിൽ സ്വന്തം വീട്ടിൽ താമസിച്ചുവെങ്കിലും, പിന്നീട് കേളോത്തെ വാടക ക്വാട്ടേർസിലേക്ക് താമസം മാറുകയായിരുന്നു. രണ്ടു മാസത്തെ താമസത്തിനിടയിൽ ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലമുണ്ടായ മനോ വിഷമത്താൽ യുവതി ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ക്വാട്ടേർസിൽ തൂങ്ങി മരിക്കുകയായിരുന്നു.

തലേ ദിവസം ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ ക്വാർട്ടേർസിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ചെറിയ കാലത്തെ ദാമ്പത്യ ബന്ധത്തിനിടെ യുവതി മരണപ്പെട്ടതിനാൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം  ഡിവൈ.എസ്.പി.ക്ക് കൈമാറുകയായിരുന്നു. എസ് ഐ, എൻ.കെ.ഗിരീഷ്, എ.എസ്.ഐ.കെ.സത്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് കക്കറ എന്നിവർ ഇന്ന് രാവിലെ പയ്യന്നൂരിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

മാസ്ക് വേട്ട കർശനം 10 പേർ പിടിയിൽ

Read Next

പോക്സോ കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും