ജോലി തട്ടിപ്പിൽ കോടികൾ തട്ടിയെടുത്ത പയ്യന്നൂര്‍ സ്വദേശിക്കെതിരെ വീണ്ടും പരാതി

പയ്യന്നൂര്‍: പോണ്ടിച്ചേരി മാഹിയിലെ സഹകരണ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത പയ്യന്നൂർ സ്വദേശിക്കെതിരെവീണ്ടുംകേസുകള്‍  പയ്യന്നൂര്‍ കേളോത്തെ കല്ലിടിൽസുനേഷിനെ തിരെയാണ് 39,  കരിവെള്ളൂര്‍ ഓണക്കുന്നിലെ എം.ബി.സുദീപ്, കുഞ്ഞിമംഗലം ചെറാട്ടെ പി.രാജേഷ് എന്നിവരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.. ഇയാള്‍ക്കെതിരെ പയ്യന്നൂരിൽ കേസുകള്‍ നാലായി.

കഴിഞ്ഞവര്‍ഷമാണ് കേസിനാസ്പദമായ സംഭവം. മാഹിയിലെ കോ-ഓപ്പറേറ്റീവ് ഓഫ് ഹയര്‍ എജുക്കേഷന്‍ സൊസൈറ്റിയില്‍ എല്‍ഡി ക്ലാർക് തസ്തികയിൽ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സുദീപില്‍നിന്നും തവണകളായി മൂന്നുലക്ഷം രൂപ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവ് അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി.

സമാന രീതിയില്‍ മൂന്ന് ലക്ഷം രൂപ വാങ്ങിയതായാണ് രാജേഷിന്റെ പരാതിയിലുമുള്ളത്. ജോലിയില്‍നിന്നും പിരിഞ്ഞുപോകുന്ന സാഹചര്യമുണ്ടായാല്‍ തിരിച്ച് നല്‍കുമെന്ന വ്യവസ്ഥയിലാണ് ഡെപ്പോസിറ്റ് തുകയെന്ന പേരില്‍ പണം വാങ്ങിയിരുന്നതെന്നാണ് പരാതികളില്‍ പറയുന്നത്.

മൂന്ന് ലക്ഷം രൂപ നല്‍കി വഞ്ചിക്കപ്പെട്ട പയ്യന്നൂര്‍ എടാട്ട് സ്വദേശിനി വ ർ ഷ യുടെ 21, പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിൽ പോയ സുനേഷിനെ കഴിഞ്ഞ ദിവസമാണ് പയ്യന്നൂർ പോലീസ്  അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി ഇദ്ദേഹത്തെ റിമാൻ്റ് ചെയ്യുകയായിരുന്നു.

ബന്ധുക്കളായ മൂന്ന് പേരില്‍നിന്നായി 12,35,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയുടെ പരാതിയില്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

മാഹി സ്വദേശിയാണ് തട്ടിപ്പ് സംഘത്തിലെ സൂത്രധാരൻ എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വന്നിട്ടുണ്ട്.

LatestDaily

Read Previous

സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ

Read Next

കൊള്ളയെ വിശുദ്ധവൽക്കരിക്കരുത്