പയ്യന്നൂർ അമാൻ ഗോൾഡും പൂട്ടി നിക്ഷേപത്തട്ടിപ്പിൽ 3 കേസുകൾ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിൽ അമാൻ ജ്വല്ലറിക്കെതിരെയും പരാതി. മികച്ച ലാഭവിഹിതം വാഗ്ദാനം ചെയ്താണ് അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്നും പണം തട്ടിയെടുത്തത്.

പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിച്ചിരുന്ന, അമാൻ ഗോൾഡ് പയ്യന്നൂർ രാമന്തളി വടക്കുമ്പാട്ടെ പി. കെ. മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണ്. ഇദ്ദേഹമാണ് ജ്വല്ലറിയുടെ മാനേജിംങ്ങ് ഡയറക്ടർ . സ്ഥാപനം പൂട്ടിയതോടെയാണ് നിക്ഷേപകർ പോലീസിൽ പരാതിയുമായെത്തിയത്.

തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ ടി. നൂറുദ്ദീൻ, പെരുമ്പയിലെ കെ. കുഞ്ഞാലിമ, കുഞ്ഞിമംഗലം , കൊവ്വപ്പുറത്തെ ടി. പി. ഇബ്രാഹിം കുട്ടി എന്നിവരുടെ പരാതികളിലാണ് പയ്യന്നൂർ പോലീസ് അമാൻ ഗോൾഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെ കേസെടുത്തത്.
നൂറുദ്ദീനിൽ നിന്നും 2017 ജുലൈ മാസത്തിൽ 15 ലക്ഷം രൂപയും, കുഞ്ഞാലിമയിൽ നിന്നും 2016 ഫെബ്രുവരിയിൽ 3 ലക്ഷം രൂപയും , ഇബ്രാഹിം കുട്ടിയിൽ നിന്നും 2016 ഒക്ടോ
ബറിൽ 20 ലക്ഷം രൂപയുമാണ് അമാൻ ഗോൾഡ് മാനേജിങ്ങ് ഡയറക്ടർ നിക്ഷേപമെന്ന പേരിൽ തട്ടിയെടുത്തത്.

അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ നിക്ഷേപകർ പോലീസിലെത്തിക്കൊണ്ടിരിക്കയാണ്.  ഇന്ത്യയിലും വിദേശത്തും വേരുകളുള്ള മലബാർ ആസ്ഥാനമായ മറ്റൊരു ജ്വല്ലറിയും ഇടപാടുകാരിൽ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. 1 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ചുരുങ്ങിയ പലിശയാണ് ഈ ജ്വല്ലറി നൽകി വരുന്നത്.

LatestDaily

Read Previous

നീലേശ്വരം ഇൻസ്പെക്ടറെ ആക്രമിച്ചു സിപിഎം – ബിജെപി- കോൺ. പ്രതികൾ അറസ്റ്റിൽ

Read Next

മനു മരിച്ച ദിവസം വീടിന് സമീപം മൂന്ന് പേരുടെ സാന്നിദ്ധ്യം