ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ടൗണിലുള്ള അറേബ്യൻ ജ്വല്ലറി ഇന്നലെ മുതൽ പൂട്ടി. ജ്വല്ലറിക്ക് ഒരാഴ്ച അവധി ആണെന്ന് കടലാസിൽ എഴുതി പൂട്ടിയിട്ട ഷട്ടറിന് പതിച്ചിട്ടുണ്ട്. നൂറിലധികം നിക്ഷേപകരിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച ഈ ജ്വല്ലറി ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുകയാണ്.
ജ്വല്ലറിയിൽ ഒരു ഗ്രാം പോലും സ്വർണ്ണം ഒരു വർഷത്തിലധികമായി സ്റ്റോക്കില്ലാതെയാണ് ജ്വല്ലറി തുറന്നു വെച്ചിരുന്നത്. വെള്ളാപ്പ് സ്വദേശി യുപി ഷാഹുൽ ഹമീദാണ് ജ്വല്ലറിയുടെ എംഡി. ഏജിസി ബഷീറിന്റെ സഹോദരീ ഭർത്താവാണ് ഷാഹുൽ ഹമീദ്.
നിക്ഷേപകർ എംഡിയുടെ വീട്ടിലെത്താതിരിക്കാനാണ് ഒരു വർഷക്കാലം സ്വർണ്ണമില്ലാത്ത ജ്വല്ലറി തുറന്നുവെച്ചത്. പയ്യന്നൂരിൽ അറേബ്യൻ ജ്വല്ലറിക്ക് ശാഖയുണ്ട്. 150 കോടിയുടെ നിക്ഷേപവുമായി ഫാഷൻ ഗോൾഡ് ജ്വല്ലറിയുടമകൾ നടത്തിയ തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് അറേബ്യൻ ജ്വല്ലറിയും നടത്തിയിട്ടുള്ളത്.
638