ക്ഷേത്രത്തിൽ നിരീക്ഷണ ക്യാമറകൾ തകർത്ത് കവർച്ച

പയ്യന്നൂർ:  കൈതപ്രം തൃക്കു റ്റേരി കൈലാസനാഥ ക്ഷേത്രത്തിൽ കവർച്ച ഓഫീസിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ തകർത്ത ശേഷം ക്ഷേത്രത്തിൽ നാല് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു നിരീക്ഷണ ക്യാമറകളുടെ ഹാർഡ് ഡിസ്ക് സിസ്റ്റം ഉൾപ്പെടെയുള്ളവ കടത്തികൊണ്ടു പോയി. ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്- മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ക്ഷേത്രം മാസങ്ങളായി ലോക്ഡൗൺ കാരണം അടഞ്ഞുകിടക്കുന്നതിനിടെ ഇന്ന് ഭക്തർക്ക് തുറന്നുകൊടുക്കാനിരിക്കെയാണ് കവർച്ച. ശ്രീകോവിലിന്റെയും ക്ഷേത്രഓഫീസിന്റെയും നിരീക്ഷണ കാമറകൾ തകർത്ത നിലയിലാണ് –

രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ഭണ്ഡാരങ്ങളും മറ്റും തകർത്തത് കണ്ടത്.തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു’. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന്‌ പരിയാരം എസ്‌ഐ എം.വി. ഷാജിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി  പരിശോധന നടത്തി. ക്ഷേത്രത്തിന് പുറത്തുള്ള ഒരു ക്യാമറ തകര്‍ത്ത നിലയിലും ക്ഷേത്രം ഓഫീസിലെ മേശ, അലമാര എന്നിവ തകര്‍ത്ത്് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണുണ്ടായിരുന്നത്. നിരീക്ഷണ കാമറയുടെ ക്ഷേത്രം ഓഫീസില്‍ സ്ഥാപിച്ചിരുന്ന മോണിറ്ററും ഡിവിആർ ഉൾപ്പെടെ ഹാർഡ് ഡിസ്കുമായി ആണ് കടന്നു കളഞ്ഞത്.. ക്ഷേത്രത്തിന്റെ അകത്തും പുറത്തുമുള്ള നാലു ഭണ്ഡാരങ്ങളാണ് കവര്‍ച്ചക്കാര്‍ തകര്‍ത്തത്. ഒരു സ്റ്റീലിന്റെ ഭണ്ഡാരം കവര്‍ച്ചക്കാര്‍ ഇളക്കിക്കൊണ്ടുപോയി. ദൂരേ ഉപേക്ഷിച്ചു ശ്രീകോവിലിന്റെ  അകത്ത് കയറാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല . ചുറ്റമ്പലത്തിൻ്റെ മതിലിലൂടെ ചാടി കടന്നാണ് അകത്ത് കയറിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ക്ഷേത്രസമീപത്തായി പ്രവർത്തിക്കുന്ന എഞ്ചിനിയറിങ് കോളേജിന്റെ ഹോസ്റ്റല്‍ ക്വാന്റയിൻ കെയർ കേന്ദ്രമായതിനാല്‍ ഇന്നലെ രാത്രി 12 മണി വരെ പരിയാരം പോലീസ് ഈ പരിസരത്തുണ്ടായിരുന്നു. മുൻ കാല മോഷ്ടാക്കളാണ് കവർച്ചക്ക് പിന്നിലെന്ന് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് കവര്‍ച്ച നടത്തിയതെന്നും കവര്‍ച്ചക്ക് ശേഷം ഫ്യൂസ്് ഘടിപ്പിച്ച ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് കവര്‍ച്ചക്കാര്‍രക്ഷപ്പെട്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും-

മൂന്ന് മാസം മുമ്പാണ് ക്ഷേത്ര കമ്മറ്റിക്കാര്‍ ഭണ്ഡാരങ്ങള്‍ തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നത് -. അതിനാല്‍ ഭണ്ഡാരങ്ങളില്‍ കൂടുതല്‍ പണമൊന്നും കാണാന്‍ സാധ്യതയില്ലെങ്കിലും കവര്‍ച്ചക്കാര്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് മുമ്പും പലതവണ ഈ ക്ഷേത്രത്തില്‍ കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞാഴ്ച സമീപ പ്രദേശമായ നരീക്കാംവള്ളയിലെ പൂട്ടിയിട്ട വീട്ടില്‍നിന്നും പത്ത് പവനോളം സ്വർണ്ണാഭരണങ്ങളും പണവും സാധന സാമഗ്രികളും കവർന്ന  സംഭവവുമുണ്ടായിരുന്നു ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്ര കവർച്ച.

LatestDaily

Read Previous

കർണ്ണാടക പോലീസുദ്യോഗസ്ഥൻ കാഞ്ഞങ്ങാട്ട് ക്വാറന്റൈൻ ലംഘിച്ചു

Read Next

ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 201