ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ മൂരിക്കൊവ്വലിൽ സജിത് ലാൽ സ്തൂപം തകർത്തു.
സ്മാരക മന്ദിരത്തിന് നേരെ വീണ്ടും അക്രമം. സ്മാരക മന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത അക്രമികള്‍ മന്ദിരത്തിനകത്തുണ്ടായിരുന്ന ഫര്ണീച്ചറുകളുള്പ്പെടെ തകര്‍ത്തു. .
സ്മാരക മന്ദിരത്തിന് മുന്നിലെ സജിത് ലാൽ സ്മാരക സ്തൂപം പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.
മന്ദിരത്തിനകത്തെ ഫര്‍ണീച്ചറുകള്‍ അടിച്ച് തകര്‍ക്കുകയും കരിഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്തു. കെട്ടിടത്തിന് മുന്നിലെ മതിലും തകര്‍ത്ത നിലയിലാണ്.ഇന്നലെ രാത്രിയിലാണ് സംഭവം.
ദേശീയ പാതയിൽ കണ്ടോത്ത് ആയൂർവ്വേദ ആശുപത്രിക്ക് സമീപത്ത് സ്ഥാപിച്ച കോൺഗ്രസ് കൊടിമരം ഒരു സംഘം പിഴുതെടുത്ത് ബൈക്കിൽ പട്ടാപ്പകൽ കൊണ്ടു പോയിരുന്നു. പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽപ്പെട്ട ചിലരെ ഇന്നലെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാത്രിയിൽ സ്മാരക സ്തൂപത്തിന് നേരെ അക്രമം നടന്നത്.
ഓഗസ്റ്റ് 30ന് രാത്രിയില്‍ മന്ദിരത്തിന് മുന്നിലെ സജിത്ലാലിന്റെ സ്മാരക സ്തൂപം തകര്‍ത്ത സംഭവമുണ്ടായിരുന്നു. ഇതിനെതിരെ 17-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിയാടന്‍ പ്രഭാകരന് പയ്യന്നൂര്‍ പോലീസിന് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.
അക്രമ വിവരമറിഞ്ഞ് ഇൻസ്പെക്ടർ എം.സി.പ്രമോദ്, പ്രിൻസിപ്പൽ എസ്.ഐ, പി. ബാബുമോൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.