ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ചെറുവത്തൂർ എസ്ആർ ജ്വല്ലറിയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുത്ത മുപ്പതുകാരി പർദ്ദധാരിണിയെ കണ്ടെത്താൻ പോലീസ് സൈബർസെല്ലിന്റെ സഹായം തേടും. ചെറുവത്തൂർ ജ്വല്ലറിയിൽ നിന്ന് ഫിബ്രവരി 15-ന് തിങ്കളാഴ്ച വൈകുന്നേരം 3-10-ന് പുറത്തിറങ്ങിയ പർദ്ദ ധാരിണി സ്വന്തം കൈയ്യിലുണ്ടായിരുന്ന സെൽഫോണിൽ നിന്ന് 3 കോളുകൾ പുറത്തേക്ക് വിളിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഈ കോളുകൾ വിളിച്ച സമയം കൃത്യമായി ലഭിച്ചതിനാൽ, ചെറുവത്തൂർ ബസ്്സ്റ്റാന്റ് പരിസരത്തുള്ള ടവർ ലൊക്കേഷൻ പരിശോധിച്ചാൽ, 3 മുതൽ 3-30 മണി വരെ ചെറുവത്തൂർ ടവറിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പോയ ഫോൺ കോൾ ആർക്കാണെന്നും, ഏത് ഫോണിൽ നിന്നാണ് കോൾ പുറത്തേക്ക് പോയതെന്നും എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
പർദ്ദധാരിണി കാഞ്ഞങ്ങാട് അജാനൂർ തെക്കേപ്പുറം ജുമാ മസ്ജിദിനോട് ചേർന്നുള്ള സഹകരണ അർബൻ ബാങ്കിനകത്തു നിന്നും, പുറത്തു നിന്നും മൂന്ന് കോളുകൾ വിളിച്ചിട്ടുണ്ട്. 3-45 മണി മുതൽ 4-15 മണി വരെയാണ് അജ്ഞാത യുവതി ഫോണിൽ ആരെയോ വിളിച്ച് സംസാരിച്ചത്. അർബൻ ബാങ്കിന് തൊട്ടടുത്തുള്ള ടവറിൽ വെറും 30 മിനിറ്റുകൾക്കുള്ളിൽ പുറത്തേക്ക് പോയ കോളുകൾ കണ്ടെത്താൻ ഏറെ എളുപ്പമാണ്. നിശ്ചിത സമയത്ത് ഇരു സെൽഫോൺ ടവറുകളും തരുന്ന നമ്പറുകൾ ഒത്തുനോക്കിയാൽ, ചിലപ്പോൾ പോലീസ് അന്വേഷണം എത്തിച്ചേരുന്നത് ഒരു റംലയിലേക്കും, ഒരു മുഹമ്മദ് കുഞ്ഞിയിലേക്കുമായിരിക്കാനാണ് സാധ്യത.
തട്ടിയെടുത്തത് 2 ലക്ഷം രൂപ എന്ന ചെറിയ തുകയല്ല; മറിച്ച് ഈ തട്ടിപ്പു കേസ്സിൽ മുഖം മറച്ച് പണം തട്ടാൻ പ്രതികൾ ഉപയോഗിച്ച അതി നാടകീയ നീക്കവും ഇതിന് പിന്നിലുള്ള കുബുദ്ധിയുമാണ് ജനങ്ങൾ നോക്കിക്കാണുന്നത്. പർദ്ദധാരിണിക്കൊപ്പം ചെറുവത്തൂർ മുതൽ കാഞ്ഞങ്ങാട് വരെ ഓട്ടോയിൽ സഞ്ചരിച്ച യുവർ ഫെയ്ത് ആൺകുട്ടി സഹകരണ അർബൻ ബാങ്കിന് മുന്നിൽ പർദ്ദ ധാരിണിയെ ഒഴിവാക്കി ഇഖ്ബാൽ റോഡ് ജംഗ്ഷൻ വരെ കാൽനടയായി സഞ്ചരിച്ചതും അതുവഴിയുള്ള സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞതിനാൽ, കുട്ടി താമസിക്കുന്നത് ഇക്ബാൽ റോഡ് ജംഗ്ഷനിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലായിരിക്കാനാണ് ഏറെ സാധ്യത.