ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: അജ്ഞാത പർദ്ദധാരിണി എസ്ആർ ജ്വല്ലറിയുടെ 2 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സ് ഒതുക്കണമെന്നാവശ്യപ്പെട്ട് ജ്വല്ലറിയുടമ സഞ്ജയ് ബോസ്്ലേക്ക് ഗൾഫിൽ നിന്ന് ഫോൺ കോൾ. ഇന്ന് രാവിലെ 9-30 മണിക്കാണ് ഫോൺ കോൾ കടൽ കടന്നെത്തിയത്. ” യുവതി തട്ടിയ 2 ലക്ഷം രൂപ തിരിച്ചു തരാം. സ്ത്രീയും, കുട്ടിയും എനിക്ക് വേണ്ടപ്പെട്ട വരാണ്” ഇതായിരുന്നു വിളിച്ച ആളിന്റെ ആവശ്യം. കേസ്സ് പോലീസിന്റെ കൈയ്യിലാണെന്നും, തനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും, ജ്വല്ലറിയുടമ സഞ്ജയ് വിളച്ച ആളിനോട് പറഞ്ഞു. നിങ്ങളുടെ ആളെ ജ്വല്ലറിയിലേക്കയച്ചാൽ നമുക്ക് സംസാരിച്ച് കേസ്സ് പിൻവലിക്കാമെന്ന് ജ്വല്ലറിയുടമ വിളിച്ച അജ്ഞാതനോട് പറഞ്ഞിരുന്നുവെങ്കിൽ, ഈ പണം തട്ടൽ കേസ്സിന് എളുപ്പത്തിൽ തുമ്പുണ്ടാക്കാമായിരുന്നുവെങ്കിലും, സഞ്ജയ് ബോസ്്ലെയുടെ ബുദ്ധി അത്രയ്ക്ക് പോയില്ല. ഇന്റർനെറ്റ് നമ്പരിൽ നിന്നാണ് സഞ്ജയിന്റെ സെൽഫോണലേക്ക് ഗൾഫ് കോൾ എത്തിയത്.