റംല നയിച്ചത് അടിപൊളി ജീവിതം

കാഞ്ഞങ്ങാട്: ചെറുവത്തൂർ എസ്ആർ ജ്വല്ലറി യുടമ സജ്ഞയ് ബോസ്്ലയെ കബളിപ്പിച്ച് അതി വിദഗ്ധമായി 2 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ബല്ലാക്കടപ്പുറം സ്വദേശിനി റംല 40, അടിപൊളി ജീവിതത്തിന്റെ ഉടമ. റംലയുടെ ആറുമക്കളിൽ മൂത്തവൻ മഖ്റൂഫ് കുടകിൽ പെണ്ണ് കെട്ടിയെങ്കിലും, ഇപ്പോൾ ഗൾഫിലാണ്. 

മഖ്റൂഫിന്റെ ഭാര്യ കുടകിലുള്ള സ്വന്തം വീട്ടിലാണ്. വരുമാനത്തിൽക്കവിഞ്ഞ അടിപൊളി ജീവിതമാണ് റംലയുടേത്. കണക്കില്ലാതെ പണം വാരിയെറിഞ്ഞ് ജീവിതം നയിച്ചതു മൂലം കടം കയറി മുട്ടുന്തലയിലുണ്ടായിരുന്ന സ്വന്തം വീട് വിറ്റശേഷം  തീരദേശത്ത് പുഞ്ചാവിയിൽ ഒരു ചെറിയ വീട് വാങ്ങി താമസം തുടങ്ങിയെങ്കിലും  റംലയുടെ ആഡംബര ജീവിതം മൂലം പുഞ്ചാവി വീടും ഭർത്താവ് മുഹമ്മദ് കുഞ്ഞിക്ക് വിൽക്കേണ്ടി വന്നു.

പിന്നീട് അജാനൂർ മാട്ടുമ്മലിൽ റംല വീടു വാങ്ങിയെങ്കിലും ആ വീടും വിൽപ്പന നടത്തിയ ശേഷം വാടക വീടുകളിലേക്ക് മാറി. 10 മാസം മുമ്പു വരെ  റംലയും അഞ്ചുമക്കളും കുശാൽ നഗറിൽ വാടക ക്വാർട്ടേഴ്സിലായിരുന്നു. കൊറോണയ്ക്ക് തൊട്ടു മുമ്പ് കുശാൽ നഗറിൽ നിന്ന് അജാനൂർ ഇക്ബാൽ റോഡ് പരിസരത്തുള്ള വാടക ക്വാർട്ടേഴ്സിലേക്ക് മാറുകയും ചെയ്തു. ഇപ്പോൾ ഇഖ്ബാൽ റോഡ് പരിസരത്തുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസം.

2 ലക്ഷം രൂപയുമായി തെക്കേപ്പുറം സഹകരണ അർബൻ ബാങ്കിൽ നിന്ന് തന്ത്രപൂർവ്വം സിഫ്റ്റ് ഡിസയർ കാറിൽക്കയറി റംല ചിത്താരി ഭാഗത്തേക്ക് പോയപ്പോൾ അതുവരെ ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടുകാരൻ മകൻ, അർബ്ബൻ ബാങ്ക് മുതൽ ഇഖ്ബാൽ റോഡ് ജംഗ്ഷൻ വരെ നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

ഇതുകൊണ്ടുതന്നെ യാണ് റംല ഇപ്പോൾ താമസിക്കുന്ന ക്വാർട്ടേഴ്്സ് ഇഖ്ബാൽ റോഡ് പരിസരത്താണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞത്. റംലയുടെ സഹോദരൻ എ. കെ. കുഞ്ഞബ്ദുല്ലയുടെ മകളുടെ കല്ല്യാണ ദിവസം ഒരു വർഷം മുമ്പ് വിവാഹ വീട്ടിൽ നിന്ന് 8 പവൻ സ്വർണ്ണമാല മോഷണം പോയിരുന്നു. ഈ മോഷണത്തിന് പിന്നിൽ റംലയാണെന്ന്  അന്ന് സംശയിച്ചിരുന്നുവെങ്കിലും, സ്വർണ്ണമാല ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

പട്ടാളക്കാരനൊപ്പം വീടു വിട്ട യുവതിയെ കണ്ടെത്താനായില്ല

Read Next

ആകാശപ്പാതയിലെ ആശങ്കകൾ