പടന്നക്കാട് സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിൽ പടന്നക്കാട് സ്വദേശി പനിബാധിച്ചു മരിച്ചു. പടന്നക്കാട് റഹീന മൻസിലിൽ എ അബ്ദുൽ റസാഖ് 50, ആണ് മരിച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ചെയ്ത ഇൻഡസ്ട്രിയൽ ഏരിയയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു.

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമിത രക്തസമ്മർദ്ദം, പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. നാലു മാസം മുമ്പ് ഉമ്മ മരിച്ചതിനെ തുടർന്ന് നാട്ടിൽ പോയിരുന്നു. ഒരു മാസം നാട്ടിൽ നിന്ന് മൂന്ന് മാസം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ: ഫാത്തിമത്ത് സൗജ. മക്കൾ: റഹീന, ഷഹാന.

Read Previous

ഡോക്ടർ അബ്ദുൾ ലത്തീഫിന്റെ മൃതദേഹം മറവു ചെയ്തു

Read Next

കാസർകോട് ടാറ്റ സർക്കാർ കോവിഡ് ആശുപത്രി നിർമ്മാണം പുരോഗമിക്കുന്നു