കലൂരിൽ രോഗിയുമായെത്തിയ ആംബുലൻസ്​ മറിഞ്ഞ് രോഗി മരിച്ചു 

കോഴിക്കോട്: കലൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു. ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. പറവൂർ സ്വദേശിനി വിനീത (65) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്ന് വിനീതയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

രോഗിയെ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Previous

തെലങ്കാന ഓപറേഷന്‍ താമരയില്‍ ബിജെപിക്കെതിരെ എഎപി

Read Next

മഠാധിപതിയുടെ ആത്മഹത്യ; ബെംഗളൂരു സ്വദേശിനിയടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍