കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഇന്ന് പരിഗണിക്കും

കൊച്ചി : കൊച്ചിയിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
നഗരത്തിന്‍റെ പല ഭാഗങ്ങളിലും നടപ്പാതകൾ തകർന്ന് കിടക്കുന്ന വിഷയവും കോടതി പരിശോധിക്കും. പശ ഉപയോഗിച്ചാണോ റോഡ് നിർമ്മിച്ചതെന്ന് നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
റോഡുകളും നടപ്പാതകളും നന്നാക്കാനുള്ള നിർദ്ദേശം എത്രത്തോളം നടപ്പാക്കിയെന്നും കോടതി ഇന്ന് പരിശോധിക്കും.

K editor

Read Previous

രാജീവ് ഗാന്ധി വധക്കേസ് : ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് നളിനി

Read Next

വിമാനത്താവളവികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി