ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ധാക്ക: 1000 കോടിക്ലബ്ബിൽ ഇടം നേടിയ ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ ബംഗ്ലാദേശിലെ റിലീസ് മാറ്റിവച്ചതായി റിപ്പോർട്ട്. ഈ മാസം മുഴുവൻ അന്താരാഷ്ട്ര മാതൃഭാഷാ മാസമായി ആചരിക്കുന്നതിനാൽ പത്താന്റെ റിലീസ് നിർത്തിവച്ചിരിക്കുകയാണെന്ന് ബംഗ്ലാദേശ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 24 നായിരുന്നു ചിത്രം ബംഗ്ലാദേശിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ചിത്രത്തിൻ്റെ റിലീസ് മാർച്ചിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് പത്താൻ ഉൾപ്പെടെയുള്ള ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ അപലപിച്ച് ബംഗ്ലാദേശ് നടൻ ദിപ്ജോൾ പഠാന് അടക്കം രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശ് സിനിമാ വ്യവസായം എല്ലാ വിഭാഗം പ്രേക്ഷകർക്കും അനുയോജ്യമായ സിനിമകൾ നിർമ്മിക്കുന്നു. ഹിന്ദി സിനിമകൾ ബംഗ്ലാദേശിൽ പ്രദർശിപ്പിച്ചാൽ അത് ബംഗ്ലാദേശിലെ സിനിമാ വ്യവസായത്തെ ബാധിക്കുമെന്നും ദിപ്ജോൾ അവകാശപ്പെട്ടു.
ഹിന്ദി സിനിമയുടെ രീതികള്‍ ബംഗ്ലാദേശി സിനിമയുടെ ധാർമ്മികതയുമായി പൊരുത്തപ്പെടുന്നില്ല. ഹിന്ദി സിനിമകളിൽ നിരവധി അശ്ലീല ഗാനങ്ങളും, രംഗങ്ങളും ഉണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.