ചൂടാറാതെ’പത്താൻ’ വിവാദം; കട്ടൗട്ടുകൾ വലിച്ചു കീറി ബജ്റംഗ്ദൾ പ്രവർത്തകർ

മുംബൈ: ‘പത്താൻ’ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ദീപിക പദുക്കോണിന്‍റെയും ഷാരൂഖ് ഖാന്‍റെയും കട്ടൗട്ടുകൾ സ്ഥാപിച്ചതിനു പിന്നാലെ അഹമ്മദാബാദിലെ അൽഫാൻ മാളിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. കട്ടൗട്ടുകൾ കീറിമുറിച്ച് നശിപ്പിക്കുകയും ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ.

നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്‍റെ ചിത്രമാണ് പത്താൻ. എന്നാൽ ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെ പത്താന്‍റെ ബഹിഷ്കരണ ആഹ്വാനവും ശക്തമായിരുന്നു. ഷാരൂഖ് ഖാനും സിനിമയ്ക്കും ഓരോ ദിവസവും പുതിയ വിമർശനങ്ങളും ഭീഷണികളുമാണ് ഉയരുന്നത്.

Read Previous

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ തടഞ്ഞ് സുപ്രീംകോടതി

Read Next

ജില്ലാ ആശുപത്രി കാന്റീന്  ലൈസൻസില്ല