വിവാദങ്ങൾ നിലനിൽക്കെ സെൻസറിങ് പൂർത്തിയാക്കി ‘പത്താൻ’

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിദ്ധാർഥ് ആനന്ദിന്‍റെ ‘പത്താൻ’ സെൻസറിംഗ് പൂർത്തിയാക്കി. ആകെ 10 കട്ടുകളാണ് സിബിഎഫ്സി ശുപാർശ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ദൈർഘ്യം 146 മിനിറ്റ് (2 മണിക്കൂർ, 26 മിനിറ്റ്) ആണ്.

സിബിഎഫ്സിയുടെ പരിശോധനാ സമിതി നിർദ്ദേശിച്ച കട്ടുകളിൽ ഭൂരിഭാഗവും സംഭാഷണങ്ങളാണ്. ‘റോ’ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) എന്ന വാക്ക് സന്ദർഭത്തെ ആശ്രയിച്ച് ‘ഹമാരേ’ എന്ന് മാറ്റി. പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ നിന്നും ഒഴിവാക്കി. പിഎം (പ്രധാനമന്ത്രി) എന്ന വാക്കിനുപകരം പ്രസിഡന്‍റ് , മിനിസ്റ്റര്‍ എന്നും ചേര്‍ത്തു. അശോക് ചക്രയ്ക്ക് പകരം വീർ പുരസ്കാരമെന്നും എക്സ്-കെജിബിയെ എക്സ്എസ്ബിയു ആയും മാറ്റിയിട്ടുണ്ട്.

K editor

Read Previous

കാസർകോട് കൂട്ടബലാത്സംഗം ഒരാൾ കൂടി പിടിയിൽ

Read Next

മൗലാനാ ആസാദ് ഫെല്ലോഷിപ്പ്; കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ