ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സാന്ഫ്രാന്സിസ്കോ: ഒടിടി-പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് ഏപ്രിൽ 1 മുതൽ പാസ്വേഡ് പങ്കിടലിന് പണം ഈടാക്കും. കുടുംബത്തിന് പുറത്തുള്ള ആൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്വേഡ് നൽകുകയാണെങ്കിൽ, പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടി വരും.
വളരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യ പോലുള്ള വിപണികളിൽ കമ്പനിക്ക് തിരിച്ചടി നേരിട്ടതിന്റെ കാരണമായി കരുതുന്നത് പാസ്വേഡ് പങ്കുവെച്ച് പലയിടത്തായി കാണുന്നതാണ്.
ഐ പി അഡ്രസ്, ഡിവൈസ് ഐ.ഡി, അക്കൗണ്ട് ആക്ടിവിറ്റി എന്നിവ നിരീക്ഷിച്ചുകൊണ്ട് ഇത് നിയന്ത്രിക്കും. നേരത്തെ, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കിടലിന് പണം ഈടാക്കി തുടങ്ങിയിരുന്നു. മൂന്ന് ഡോളറാണ് (ഏകദേശം 250 രൂപ) ഇവിടെ ഈടാക്കുന്നത്. ഇന്ത്യയിൽ എത്ര രൂപ ഈടാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.