ദക്ഷിണ കന്നടയിലേക്ക് പാസ് അനുവദിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരണ

കാസർകോട് : കാസർകോട് ജില്ലയിൽ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് ജോലിക്കും വ്യാപാരത്തിനും ദിവസവും പോയി വരുന്ന ആൾക്കാർക്ക് പാസ് അനുവദിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കന്മാരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
ബിജെപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലപ്പാടി അതിർത്തിയിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തെ തുടർന്ന് ദക്ഷിണ കന്നട ജില്ലയിലെ എംഎൽഎമാരായ വേദവ്യാസ കാമത്ത്, ഡോ. ഭരത് ഷെട്ടി വിളിച്ചുകൂട്ടിയ മധ്യസ്ഥ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചു. ഇരുകൂട്ടരും തമ്മിൽ ഉണ്ടാക്കിയ ധാരണയനുസരിച്ച് ദിവസവും ജോലിക്ക് പോകുന്ന എല്ലാ അർഹരായിട്ടുള്ളവർക്കും പാസ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കൂടാതെ ലോക്‌ഡൗൺലോ ഡിനെ തുടർന്ന് റോഡുകൾ അടച്ചതിനെ തുടർന്ന് ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങലുടെ ഗതാഗത പ്രശ്നങ്ങൾ പരിശോധിച്ചു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ധാരണയായി.

കാസർകോടും ദക്ഷിണ കന്നട ജില്ലയെയും ബന്ധിപ്പിക്കുന്ന ചില പ്രധാനപ്പെട്ട റോഡുകളിലൂടെ തദ്ദേശീയർക്ക് യാത്രാനുമതി നൽകുന്നത് സംബന്ധിച്ച് പരിശോധിക്കാമെന്നും ചർച്ചയിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഇതിനായി പുത്തൂർ സുള്യ മണ്ഡലങ്ങളിലെ എംഎൽഎമാരുടെ നേതൃത്വത്തിൽ ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടാനും ചർച്ചയിൽ ധാരണയായി. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നവർക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് ഉള്ളതിനാൽ രണ്ടു സംസ്ഥാന സർക്കാറുകളും ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംവിധാനം ഉണ്ടാക്കണം.

ബിജെപി കാസർകോട് ജില്ലാ നേതൃത്വം ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് നിവേദനം നൽകും. കർണ്ണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ മധ്യസ്ഥം വഹിച്ച രണ്ട് എംഎൽഎമാരും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് യോഗത്തിൽ ഉറപ്പു നൽകി. കേരള സർക്കാരിൽ നിന്ന് ഇതിനാവശ്യമായ മുൻകൈയെടുക്കാൻ ആവശ്യമായ സമ്മർദ്ദം ചെലുത്താനും ഇടപെടലുകൾ നടത്താനും കാസർകോട് ബിജെപി ജില്ലാ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു. ഇരു ജില്ലകളും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടെങ്കിൽ അത് രമ്യമായി പരിഹരിക്കാനും യോഗത്തിൽ ധാരണയായി.

LatestDaily

Read Previous

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പണം നിക്ഷേപിച്ച മുൻ അധ്യാപകൻ ഊരാക്കുടുക്കിൽ

Read Next

അമ്പലത്തറ സ്വദേശിയുടെ ജഢം ഇന്ന് നാട്ടിലെത്തും