ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംവിധായിക വിധു വിൻസന്റിന്റെ രാജിയുമായി ബന്ധപ്പെട്ട് വുമണ്‍ ഇൻ സിനിമാ കളക്ടീവിനും തനിക്കും നേരേ ഉയർന്ന വിമർശനങ്ങളിൽ പരോക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്.
“ശീതകാലത്തിന്റെ മധ്യത്തിലാണ്, എന്റെയുള്ളിലെ ആർക്കും കീഴടക്കാനാകാത്ത വേനലിനെ ഞാൻ കണ്ടത്തിയത്. അത് എന്നെ സന്തോഷിപ്പിക്കുന്നു. കാരണം, എത്രമാത്രം ലോകം എതിരേ നിലകൊണ്ടാലും എതിരിടാൻ അതിനേക്കാളേറെ ശക്തമായതും മികച്ചതുമായ ഒന്ന് എന്റെയുള്ളിലുണ്ട്.’ ആൽബർട്ട് കാമ്യുവിന്റെ വരികൾ ചേർത്ത് വെച്ച് തന്റെ ഫേസ്ബുക്ക് പേജിന്റെ കവർ ഫോട്ടോ ഡബ്ല്യുസിസി എന്നാക്കി താരം മാറ്റിയിട്ടുണ്ട്.
ഈ പോസ്റ്റിൽ ചോദ്യങ്ങൾ ഉന്നയിച്ചവരുമായും പിന്തുണച്ചവരുമായുള്ള സംവാദത്തിൽ കൂടുതൽ പ്രതികരണം താരം നടത്തിയിട്ടുണ്ട്. വിധുവിനെ മുന്നിൽ നിർത്തി സിനിമയിലെ ചില പുരുഷന്മർ ഡബ്ല്യുസിസിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന ദുസ്സൂചന ചിലർ സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നതിനെ ആശ്രയിച്ചാണ് പാർവതിയുടെ മറുപടി.
ലക്ഷ്യബോധത്തിലൂന്നി മുന്നോട്ടുപോകും. സ്ത്രീകളെ മുൻനിർത്തി പുരുഷൻമാർ നടത്തുന്ന കുടില തന്ത്രമാണ് ഇപ്പോഴത്തേത്. ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല. അപവാദ പ്രചരണങ്ങളിൽ വീഴരുതെന്നും വിഷയത്തിൽ പരസ്യ ചർച്ചയ്ക്കോ ചെളിവാരിയെറിയലിനോ താനില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഡബ്ല്യുസിസിയിൽ നിന്നു രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം.സ്റ്റാൻഡ് അപ്പിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നുവെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നും വിധു പറഞ്ഞിരുന്നു.