‘പാര്‍ട്ടിയില്ലേ പുഷ്പ’ ഒരു ചര്‍ച്ചക്കിടെ ഉണ്ടായ ഡയലോഗ്’

പുഷ്പയിലെ ഫഹദ് ഫാസിലിന്‍റെ ഭന്‍വാര്‍ സിംഗ് ഷേഖാവത്ത് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഫഹദിന്‍റെ ‘പാർട്ടി ഇല്ലേ പുഷ്പ’ എന്ന ഡയലോഗും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. സംവിധായകൻ സുകുമാറുമായുള്ള ചർച്ചയ്ക്കിടെയാണ് ഈ ഡയലോഗ് ഉണ്ടായതെന്ന് ഫഹദ് പറയുന്നു.

ഒറിജിനലി സിനിമ നിർമ്മിക്കുന്ന ഭാഷയിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രക്രിയ വളരെ ബുദ്ധിമുട്ടാണ്. ഒരു ഡയലോഗ് പറയുമ്പോൾ ഇങ്ങനെയൊരു വാക്ക് പറയുന്നത് രസകരമായിരിക്കുമെന്ന് ചിലപ്പോൾ എനിക്ക് തോന്നും. അത്തരമൊരു ചർച്ചയുടെ ഇടയിലാണ് പാര്‍ട്ടീലേതാ പുഷ്പ എത്തിയതെന്ന് ഫഹദ് പറഞ്ഞു.

Read Previous

അടൂര്‍, ഹരിഹരന്‍, ജോഷി എന്നിവരുടെ സിനിമകൾ ക്ഷണിച്ച് ഹരീഷ് പേരടി

Read Next

കേന്ദ്രത്തിന്റെ ‘നോ സർവീസ് ചാർജ്’ മാർഗ നിർദേശങ്ങൾക്ക് കോടതിയുടെ സ്റ്റേ