അഴിമതിയിൽ പാർട്ടി പ്രതികരിക്കും: സതീഷ്ചന്ദ്രൻ

കാഞ്ഞങ്ങാട്:  സിപിഎം ജില്ലാ കമ്മിറ്റിയംഗവും,   കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനുമായ വി. വി. രമേശൻ നഗരസഭയിൽ നടത്തിയ അഴിമതി സംഭവത്തെക്കുറിച്ച് പാർട്ടി ഉടൻ നിലപാട് വ്യക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം  കെ. പി. സതീഷ് ചന്ദ്രൻ പറഞ്ഞു.

ചോ: രമേശൻ നഗരസഭയിൽ നടത്തിയ അഴിമതി ശ്രദ്ധയിൽപ്പെട്ടിരുന്നുവോ-? 

ഉ:  താങ്കളുടെ പത്രവാർത്തകൾ ശ്രദ്ധയിൽപ്പെട്ടു.

ചോ: പാർട്ടി സംസ്ഥാന സമിതി അംഗമെന്ന നിലയിൽ എന്താണ് ഈ അഴിമതിയിൽ താങ്കളുടെ  തുറന്ന അഭിപ്രായം-?

ഉ: ലേറ്റസ്റ്റ് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. പാർട്ടി ചേർന്ന് സംഭവം വിലയിരുത്തിയ ശേഷം പാർട്ടി തന്നെ ഈ വിഷയത്തിൽ  പ്രതികരിക്കും.

ചോ: വി. വി. രമേശന്റെ അഴിമതി ബോധ്യപ്പെട്ടിട്ടുണ്ടോ-? 

ഉ: അഴിമതിയെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തശേഷം,  ബോധ്യപ്പെട്ടുവോ ഇല്ലയോ എന്ന് പറയുന്നതാവും ശരിയെന്ന് മുൻ എംഎൽഏ കൂടിയായ സതീഷ് ചന്ദ്രൻ പറഞ്ഞു.

രമേശന്റെ അഴിമതിയും,  അദ്ദേഹം നഗരസഭ ചെയർമാൻ പദവിയിലിരുന്ന 2019-ൽ സ്വന്തം മകൾ  ഡോ. ഏ. ആർ. ആര്യയുടെ പേരിൽ വാങ്ങിയ ബിനാമി ഭൂമിയും നാട്ടിലാകെ ജനങ്ങളിൽ വലിയ ചർച്ചയാണ്.

സിപിഎം പ്രവർത്തകർ പലരും പാർട്ടി നേതാക്കളെ ബന്ധപ്പെട്ട് രമേശൻ നടത്തിയ അഴിമതിയെക്കുറിച്ച് ചോദിക്കുകയാണ്. വി. വി. രമേശൻ നടത്തിയെന്ന് പറയുന്ന അഴിമതിയും, ബിനാമി ഇടപാടുകളും ലേറ്റസ്റ്റ് വാർത്തകളിൽ ശ്രദ്ധിച്ചുവെന്ന് കാസർകോട് പാർലിമെന്റംഗം രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് ലേറ്റസ്റ്റിനോട് പ്രതികരിച്ചു.

ഉണ്ണിത്താൻ ദൽഹിയിലാണുള്ളത്. ജനുവരി 12-ന് നാട്ടിലെത്തി അഴിമതിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഉണ്ണിത്താൻ  പറഞ്ഞു. 

LatestDaily

Read Previous

കുഞ്ഞിനെ കൊന്നത് നാണക്കേട്മൂലം; വിങ്ങിപ്പൊട്ടി മാതാവ് ഷാഹിന

Read Next

ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഡിഎൻഎ പരിശോധിക്കും