പങ്കാളിത്ത പെൻഷൻ; അംഗങ്ങളാകാത്ത ജീവനക്കാര്‍ക്ക് അന്ത്യശാസനവുമായി ധനവകുപ്പ്

തിരുവനന്തപുരം: പങ്കാളിത്ത പെൻഷനിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ധനവകുപ്പിന്റെ അന്ത്യശാസനം. പങ്കാളിത്ത പെൻഷനിൽ അംഗമല്ലാത്ത സർക്കാർ ജീവനക്കാർ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് അർഹമായ ആനുകൂല്യം ലഭിക്കില്ല. ഇതൊഴിവാക്കാൻ എല്ലാവരും പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകണം.

അടുത്ത മാസം 30ന് മുമ്പ് എല്ലാവരും അംഗങ്ങളാകണം. ഡി.ഡി.ഒമാർ പങ്കാളിത്തം ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് സർക്കാർ ഉത്തരവ്.

Read Previous

ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി എം.എം മണി

Read Next

കറൻസി പരാമർശം; കെജ്രിവാളിനെതിരെ കെ.സി വേണുഗോപാല്‍