പാർത്ഥിബന്റെ ‘ഇരവിൻ നിഴൽ’ ഇന്ന് പ്രദർശനത്തിന് എത്തും

പാർഥിബന്‍റെ പരീക്ഷണ ചിത്രം ‘ഇരവിൻ നിഴൽ’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പാർത്ഥിബൻ, വരലക്ഷ്മി ശരത്കുമാർ, റോബോ ശങ്കർ, ബ്രിജിദ സാഗ, ആനന്ദ് കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വരലക്ഷ്മി ശരത്കുമാറും ബ്രിജിദയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ നോൺ-ലീനിയർ സിംഗിൾ-ഷോട്ട് സിനിമയാണ് ‘ഇരവിൻ നിഴൽ’. പാർത്ഥിബൻ സംവിധാനം ചെയ്ത ഈ ചിത്രം, വർഷങ്ങളായി തന്‍റെ ജീവിതത്തിലേക്ക് വന്ന വഴികളെക്കുറിച്ച് ചിന്തിക്കുന്ന ഒരു 50 വയസുകാരനെ കേന്ദ്രീകരിക്കുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ആർതർ എ വിൽസൺ കൈകാര്യം ചെയ്യുന്നു. സിനിമയ്ക്ക് ഇടവേളകളൊന്നും ഉണ്ടാകില്ലെന്ന് സംവിധായകൻ പറഞ്ഞു.

Read Previous

സ്ഥിരമായി പൊതു താത്പര്യ ഹർജികൾ; ബി.ജെ.പി നേതാവിനെ വിമര്‍ശിച്ച് സുപ്രീം കോടതി

Read Next

‘പുതിയ തുടക്കം’;  സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് ലളിത് മോദി