രാംനാഥ് കോവിന്ദിന് ഇന്ന് പാർലമെന്റിന്റെ യാത്രയയപ്പ്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ഡൽഹിയിലെ ഹോട്ടൽ അശോകയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ കേന്ദ്രമന്ത്രിസഭാംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. നിയുക്ത പ്രസിഡന്‍റ് ദ്രൗപദി മുർമുവും വിടവാങ്ങൽ പാർട്ടിയിൽ സന്നിഹിതയായിരുന്നു.

Read Previous

രാജ്യത്ത് ആദ്യ ഡോസ് കൊവിഡ് വാക്സിൻ എടുക്കാത്തത് 4 കോടി പേർ

Read Next

വ്യാജ ആധാറുമായി 4 ബംഗ്ലാദേശി പെൺകുട്ടികൾ പിടിയിൽ; മനുഷ്യക്കടത്തെന്ന് സംശയം