പൊലീസിന് പണം നൽകാൻ മാതാപിതാക്കൾ പെൺമക്കളെ വിൽക്കുന്നു: പ്രജ്ഞാ സിങ്

ഭോപാൽ: താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെയും പാവപ്പെട്ടവർ പോലീസുകാർക്ക് പണം നൽകാൻ തങ്ങളുടെ പെണ്മക്കളെ വിൽക്കാൻ നിർബന്ധിതരാണെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. വ്യാപാരികളുടെ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

“ആ ഗ്രാമങ്ങളിലെ ജനങ്ങൾ ദരിദ്രരാണ്. അവർ അനധികൃത മദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു. പൊലീസ് പിടിക്കൂടുന്നവരെ മോചിപ്പിക്കാനായി അവർ അവരുടെ പെൺമക്കളെ വിൽക്കുന്നു. പെൺമക്കളെ വിറ്റുകിട്ടുന്ന പണം പൊലീസിന് നൽകുന്നു.” അവർ പറഞ്ഞു.

ഭോപ്പാലിൽ നിന്നുള്ള എംപിയായ പ്രജ്ഞാ സിങ്ങിന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് വക്താവും മധ്യപ്രദേശ് വനിതാ കമ്മീഷൻ അംഗവുമായ സംഗീത ശർമ രംഗത്തെത്തിയിട്ടുണ്ട്.

Read Previous

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Read Next

ജപ്തി നോട്ടിസിനെ തുടർന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു: റിപ്പോർട്ട് തേടി മന്ത്രി