പാറപ്പള്ളിയിൽ ജിന്ന് ചികിത്സ; 43 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടി

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിൽ ജിന്ന് ചികിത്സയ്ക്കിരയായ ഭർതൃമതിയുടെ വീട്ടിൽ നിന്ന് ജിന്ന് സ്ത്രീയും, മകന്റെ ഭാര്യയും 43 പവൻ സ്വർണ്ണം തട്ടിയെടുത്തു.

പാറപ്പള്ളിയിൽ താമസിക്കുന്ന ഇപ്പോൾ നാട്ടിലുള്ളപ്രവാസി സർഫാസും 38, മാതാവ് ഫാത്തിമയും ഭാര്യ പള്ളിക്കര കല്ലിങ്കാൽ തൊട്ടി സ്വദേശിനി സബീനയും 32, താമസിച്ചു വരുന്ന പത്തുനാൾമുമ്പ് വീട്ടിൽ നിന്നാണ് 43 പവൻ സ്വർണ്ണം നാടകീയമായി കാണാതായത്.

സർഫാസിന്റെ ഭാര്യ സബീന രാത്രിയിൽ  ദുസ്വപ്നം കാണുകയും, ഉറക്കത്തിൽ ഞെട്ടി ഉണരുകയും ചെയ്യുന്ന ബുദ്ധിമുട്ട് ദുർമന്ത്രവാദ ചികിത്സയിൽ മാറ്റിത്തരാമെന്ന് പറഞ്ഞാണ് ഇവരുടെ വീടിനടുത്ത് താമസിക്കുന്ന ജിന്ന് അലീമയും, മകൻ റഫീഖും,  ഭാര്യ സർഫീനയും 22, സബീനയെ സമീപിച്ചത്.

സബീനയുടെ ഭർത്താവ് പുറത്തുപോകുന്ന സമയം നിശ്ചയിച്ച് സ്ത്രീയുടെ വീട്ടിലെത്തിയ ജിന്ന് അലീമയും, മരുമകൾ സർഫീനയും, പതിനഞ്ചുകാരി വിദ്യാർത്ഥിനി മുബീനയും സബീനയെ കിടപ്പുമുറിയിൽ കറുത്ത തുണികൊണ്ട് മുഖവും ശരീരവും മൊത്തം മൂടി അലീമ ഒരു മണിക്കൂർ നേരം മന്ത്രവാദ ചികിത്സ നടത്തുകയായിരുന്നു.

  ഒരു മാസത്തോളം ഒന്നിടവിട്ട ദിവസങ്ങളിൽ സബീനയ്ക്ക് നടത്തിയ ജിന്നുചികിത്സയുടെ പ്രതിഫലമായി ജിന്ന് അലീമയും മരുമകൾ സർഫീനയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു.

സബീനയുടെ ഭർത്താവ് പ്രവാസി സർഫ്രാസിന്റെ മാതാവ് ഫാത്തിമ കാഞ്ഞങ്ങാട്ടും മറ്റും പോകാറുള്ള ദിവസങ്ങൾ തെരഞ്ഞെടുത്താണ് ജിന്ന് അലീമയും, റഫീഖും,  സർഫീനയും, വിദ്യാർത്ഥിനി മുബീനയും, സബീനയുടെ വീട്ടിലെത്തി കുന്തിരിക്കം പുകച്ച് നെച്ചിയുടെ വടി കൊണ്ട് ദേഹത്തടിച്ച്  ദുർമന്ത്രവാദ ചികിത്സ നടത്തിയത്.

  സബീനയുടെ ഭർതൃമാതാവ് ഈയിടെ ഒരു ദിവസം  പുറത്തു പോയ  നേരത്ത് അധികം വൈകാതെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്,  മകന്റെ ഭാര്യയെ ജിന്ന് അലീമ കിടപ്പുമുറിയിൽ പൂട്ടിയിട്ട്  ദുർമന്ത്രവാദം നടത്തുന്നത് നേരിൽക്കണ്ടത്.

ഫാത്തിമ എതിർത്തതിനാൽ ദുർമന്ത്രവാദം ജിന്നും, സംഘവും അവസാനിപ്പിച്ച് രക്ഷപ്പെട്ടുവെങ്കിലും, പിന്നീട് സബീനയുടെ മുറിയിലെ ഇരുമ്പലമാരയിൽ സൂക്ഷിച്ചിരുന്ന 43 പവൻ സ്വർണ്ണാഭരണങ്ങൾ കളവുപോയതായി കണ്ടെത്തുകയും ചെയ്തു.

വീട്ടിൽ മാറ്റാരും വന്നിട്ടില്ലെന്നും, കള്ളൻ കയറിയിട്ടില്ലെന്നും, ഉറപ്പാക്കിയ സബീനയുടെ ഭർത്താവ് സർഫാസ് ഭാര്യയെ ചോദ്യം ചെയ്തപ്പോൾ, മാതാവില്ലാത്ത നേരത്ത് ചികിത്സയ്ക്ക് ജിന്ന് അലീമയും സർഫിയും പതിനഞ്ചുകാരി മുബീനയും റഫീഖും  വീട്ടിലെത്തിയ കാര്യം സബീന വെളിപ്പെടുത്തിയത്. മകളുടെ വീട്ടിൽ നിന്ന് 43 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവമറിഞ്ഞ് സബീനയുടെ പിതാവ് പള്ളിക്കര തൊട്ടിയിലെ പ്രവാസി ഷറഫുദ്ദീനും വീട്ടിലെത്തി.

ഇരുവരും ജിന്ന് അലീമയുടെ വീട്ടിലെത്തുകയും ജിന്നിനെയും മരുമകൾ സർഫീനയേയും ചോദ്യം ചെയ്തപ്പോൾ, വീട്ടിലെ അലമാരയിൽ നിന്ന്, ഓരോ ദിവസങ്ങളിലായി സബീനയുടെയും മറ്റൊരു മുറിയിൽ നിന്ന് മാതാവ് ഫാത്തിമയുടെയും, സ്വർണ്ണാഭരണങ്ങൾ  മോഷ്ടിച്ചുവെന്ന്  സർഫീനയും , ജിന്ന് അലീമയും മുബീനയും സമ്മതിച്ചു,

മോഷണക്കുറ്റത്തിന് പോലീസിൽ പരാതി കൊടുക്കാൻ സബീനയും ഭർത്താവ് സർഫ്രാസും ഒരുങ്ങിയപ്പോൾ, മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ മുഴുവൻ തിരിച്ചു കൊടുക്കാൻ ജിന്നും, മരുമകൾ സർഫീനയും തയ്യാറായി,

ആദ്യം 38 പവൻ സ്വർണ്ണം സർഫീനയും, ജിന്നും സബീനയുടെ പിതാവിനും, ഭർത്താവിനും തിരിച്ചേൽപ്പിച്ചതിനാൽ പോലീസ് പരാതി ഒഴിവാക്കിയെങ്കിലും, തൊണ്ടി മുതൽ തിരിച്ചു നൽകിയതിനുള്ള തെളിവിനായി  സർഫീനയെ തൊട്ടി ഷറഫുദ്ദീൻ  ചോദ്യം ചെയ്യുന്നതും, താൻ മോഷ്ടിച്ച സ്വർണ്ണമാണ് തിരിച്ചേൽപ്പിക്കുന്നതെന്ന്  സർഫീന സമ്മതിക്കുന്ന രംഗം ക്യാമറയിൽ പകർത്തുകയും ചെയ്തു.

ഈ ക്യാമറ രംഗങ്ങൾ ജിന്നിന്റെ ദുർമന്ത്രവാദത്തിനിരയായ സബീനയുടെ കുടുംബം ഇപ്പോൾ പുറത്തു വിടുകയും ചെയ്തു.

ജിന്ന് ചികിത്സയുടെ മറവിലുള്ള സ്വർണ്ണാഭരണ മോഷണം ഇതോടെ അവസാനിക്കുമെന്ന് കരുതിയെങ്കിലും, മൂന്ന് ദിവസം മുമ്പ്, സബീനയുടെ ഭർതൃമാതാവ് ഫാത്തിമ സ്വന്തം വീട്ടുമുറിയിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ പരിശോധിച്ചപ്പോൾ 5 പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഈ സ്വർണ്ണത്തിന് വേണ്ടി ജിന്നിനേയും, മരുമകൾ സർഫീനയേയും സമീപിച്ചപ്പോൾ, ആ 5 പവൻ സ്വർണ്ണം തങ്ങൾ എടുത്തിട്ടില്ലെന്ന് ജിന്നും മരുമകളും ഉറപ്പിച്ചു പറഞ്ഞുവെങ്കിലും, ഫാത്തിമ അമ്പലത്തറ പോലീസിൽ സർഫീനയ്ക്കും, പ്രവാസിയായ ഭർത്താവ് റഫീഖിനുമെതിരെ പരാതി നൽകി.

പോലീസ് റഫീഖിനെയും ഭാര്യ സർഫീനയേയും, ജിന്ന് അലീമയേയും സ്റ്റേഷനിൽ വിളിപ്പിച്ചു. ജിന്ന് ചികിത്സ നടത്തി 43 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത ഇരുപത്തിരണ്ടുകാരി സർഫീന ചട്ടഞ്ചാൽ സ്വദേശിനിയാണ്.

ഫാത്തിമയുടെ 15 പവൻ സ്വർണ്ണവും 15000 രൂപയും തിരിച്ചു കൊടുത്തില്ലെങ്കിൽ റഫീഖ്, ഭാര്യ സർഫീന, മാതാവ് അലീമ സഹോദരീ പുത്രി മുബീന എന്നിവരുടെ പേരിൽ മോഷണക്കുറ്റത്തിന് കേസ്സ് രജിസ്റ്റർ ചെയ്യാനാണ് പോലീസ് തീരുമാനം.

LatestDaily

Read Previous

പ്രതിഷേധം ശക്തമാക്കി യുവമോര്‍ച്ച; കമറുദ്ദീനെ പൊതുവേദികളില്‍ തടയും

Read Next

ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച 4 പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി