ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെൺകുട്ടി മോഷ്ടിച്ചത് 5 പവൻ സ്വർണ്ണം
കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ വീട്ടമ്മ ശബ്നയുടെ 35, വീട്ടിൽ നിന്ന് പതിനഞ്ചുകാരി ഹൈസ്കൂൾ വിദ്യാർത്ഥിനി മോഷ്ടിച്ചത് 5 പവൻ സ്വർണ്ണാഭരണങ്ങൾ.
പാറപ്പള്ളി അറുപതുകാരിയും, അവരുടെ മകന്റെ ഭാര്യയുമായ ചട്ടഞ്ചാൽ യുവതിയും ജിന്നു ചികിൽസയ്ക്കെത്തിയ ദിവസങ്ങളിലാണ് സബീനയുടെ വീട്ടിൽ നിന്ന് സബീനയുടെ ഭർതൃമാതാവ് വീട്ടുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 5 പവൻ സ്വർണ്ണം പതിനഞ്ചുകാരി മോഷ്ടിച്ചത്.
സബീനയുടെ ഭർത്താവും, ഇപ്പോൾ നാട്ടിലുള്ള പ്രവാസിയുമായ സർഫ്രാസിന്റെ പരാതിയിൽ തൊണ്ടിമുതലിന്റെ തുക 2,09,380 രൂപ തിരിച്ചുകൊടുക്കാൻ മോഷണം നടത്തിയ പതിനഞ്ചുകാരിയുടെ ബന്ധു കെ. ജെ. റഫീഖ് അമ്പലത്തറ പോലീസ് സ്റ്റേഷനിൽ സമ്മതിച്ചു.
പണം 2020 സപ്തംബർ 9 മുതൽ 8 മാസത്തിനകം തിരിച്ചുകൊടുത്തില്ലെങ്കിൽ, നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കരാർ പത്രത്തിൽ പറയുന്നു.
ചട്ടഞ്ചാൽ സ്വദേശി ബി. എം. അർഫാത്തും, പള്ളിക്കര കല്ലിങ്കാൽ തൊട്ടി സ്വദേശി പി. ബി. ഷറഫുദ്ദീനും കരാറിൽ സാക്ഷികളാണ്. ഇവരിൽ ബി. എം. അർഫാത്ത് കെ. ജെ. റഫീഖിന്റെ ഭാര്യ സർഫീനയുടെ പിതാവും, പി. ബി. ഷർഫുദ്ദീൻ സ്വർണ്ണം നഷ്ടപ്പെട്ട കല്ലിങ്കാൽ പാറപ്പള്ളി സ്വദേശിനി സബീനയുടെ പിതാവുമാണ്.
5 പവൻ സ്വർണ്ണം പതിനഞ്ചുകാരി മോഷ്ടിച്ചതാണെന്ന് ഇത് സംബന്ധിച്ച് മുദ്രപ്പത്രത്തിൽ എഴുതിയുണ്ടാക്കിയ കരാറിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.
തൽസമയം ഇരുപത്തിരണ്ടുകാരി ചട്ടഞ്ചാൽ യുവതി സർഫീന 23 പവൻ സ്വർണ്ണം ഷർഫുദ്ദീന്റെ മകൾ സബീനയോട് കല്ല്യാണാവശ്യത്തിന് ഇരവു വാങ്ങിക്കൊണ്ടുപോവുകയും, ആ സ്വർണ്ണം പലവഴിക്കും ചിലവായിപ്പോയതിനാൽ 23 പവൻ സ്വർണ്ണാഭരണങ്ങളുടെ വില 17 ലക്ഷം രൂപ സർഫീനയുടെ പിതാവ് സബീനയുടെ പിതാവ് ഷറഫുദ്ദീന് സപ്തംബർ 8-ന് തിരിച്ചു കൊടുത്തുവെന്ന് തൊട്ടി ഷറഫുദ്ദീൻ ലേറ്റസ്റ്റിെലത്തി എഴുതി തന്ന വിശദീകരണക്കുറിപ്പിൽ പറയുന്നു.
സ്വർണ്ണം സർഫീന മോഷ്ടിച്ചതല്ലെന്നും, ഇരവു വാങ്ങിയതാണെന്നും സർഫീനയുടെയും, സബീനയുടെയും ഭർത്താക്കൻമാർക്ക് മുന്നിൽ ലേറ്റസ്റ്റിൽ വിശദീകരിച്ച ഷറഫുദ്ദീൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സർഫീനയോട് വീഡിയോ ക്ലിപ്പിംഗ്സിൽ ചോദിക്കുന്നത് ” ഈ സ്വർണ്ണം നീ എടുത്തതല്ലേ എന്നാണ്.
“എടുത്തതാണെന്ന്” ക്ലിപ്പിംഗ്സിൽ സർഫീന സമ്മതിക്കുന്ന, സംസാരിക്കുന്ന തെളിവുകളുള്ളപ്പോൾ സർഫീന മോഷ്ടിച്ച 18 പവൻ സ്വർണ്ണം തിരിച്ച് ഷറഫുദ്ദീന് കൊടുക്കുമ്പോൾ, മോഷണം പുറത്തുവന്ന നാണക്കേട് മാറ്റാൻ ഇരു കൂട്ടരും തമ്മിലുണ്ടായ ധാരണയാണ് പത്രമാപ്പീസിലെത്തി ” മോഷണത്തെ” ഇരവു വാങ്ങലായി ( വിവാഹത്തിന് ധരിക്കാൻ സ്വർണ്ണം കടം വാങ്ങൽ) ചിത്രീകരിച്ചതെന്നും ഇതോടെ വ്യക്തമായി.