പറക്കളായി ആക്രമണം: അച്ഛനും മകനുമെതിരെ കേസ്

അമ്പലത്തറ:- പറക്കളായി യിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അച്ഛനും മകനുമെതിരെ കേസ്.  നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 നാണ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റത്. പറക്കളായി വലിയടുക്കത്തെ രാമകൃഷ്ണൻ , മകൻ മിഥുൻ രാജ്, എന്നിവർക്കെതിരെയാണ് ശ്രീജിത്ത് പറക്കളായിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് അമ്പലത്തറ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തത്.

6 ന് രാത്രി 10 മണിക്ക് ശ്രീജിത്ത് അടങ്ങുന്ന സംഘം രാമകൃഷ്ണൻ, ഭാര്യ ഒാമന, മകൻ മിഥുൻ രാജ് എന്നിവരെ വീട്ടിൽക്കയറി ആക്രമിച്ചിരുന്നു. സിപിഎമ്മിന് വോട്ട് ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ബിജെപി പ്രവർത്തകർ രാമകൃഷ്ണന്റെ വീടാക്രമിച്ചത്. ആക്രമണത്തിനിടയ്ക്കാണ് ശ്രീജിത്ത് പറക്കളായിയുടെ ഇരുകാലുകൾക്കും വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം, മംഗളൂരുവിൽ ചികിത്സയിലാണ്.

ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആറംഗ ബിജെപി സംഘം നടത്തിയ ആക്രമണത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഒാമനയ്ക്ക് തലയ്ക്ക് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  രാമകൃഷ്ണനെയും, കുടുംബത്തെയും വീട്ടിൽക്കയറി ആക്രമിച്ചതിന് ശ്രീജിത്ത് പറക്കളായിയടക്കം 6 ബിജെപി പ്രവർത്തകർക്കെതിരെ അമ്പലത്തറ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു.

LatestDaily

Read Previous

ജയിൽ ഉദ്യോഗസ്ഥന്റെ മരണം: കാർ ഡ്രൈവർക്കെതിരെ കേസ്സ്

Read Next

മരുമകന്റെ പരാതി വ്യാജമെന്ന് വൈസ് ചെയർമാൻ