ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബാംഗ്ലൂർ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ റെസ്റ്റോറന്‍റുകളിലൊന്നായ പാരഗൺ റെസ്റ്റോറന്‍റ് ബെംഗളൂരുവിലേക്കും. ഇന്ത്യയിൽ കേരളത്തിന് പുറത്ത് പാരഗൺ ആരംഭിക്കുന്ന ആദ്യ റെസ്റ്റോറന്‍റാണ് ബെംഗളൂരുവിലേത്. തനതായ മലബാർ ഫ്ലേവറുകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള മെനു പാരഗൺ ബെംഗളൂരുവിൽ അവതരിപ്പിക്കും.
ബെംഗളൂരുവിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയൻ ഭക്ഷണവും പാരഗണിൽ ഉണ്ടാകും. പുതിയ റെസ്റ്റോറന്‍റിന്‍റെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും പുതുവർഷത്തിൽ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും പാരഗൺ ഉടമ സുമേഷ് ഗോവിന്ദ് പറഞ്ഞു.
പാരഗണിന്‍റെ സാന്നിധ്യം ന്യൂയോർക്ക് നഗരത്തിലേക്ക് എത്തിക്കുക എന്നതാണ് തന്‍റെ സ്വപ്നമെന്ന് സുമേഷ് കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലാണ് പാരഗണിന്‍റെ ശാഖ ആരംഭിക്കുന്നത്. 1939 ൽ കോഴിക്കോട് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച പാരഗണിന് കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ദുബായിലും റെസ്റ്റോറന്‍റുകളുണ്ട്.