ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നവംബറിലാണ് ഞാൻ അവസാനമായി ഇന്ത്യയിൽ ഉണ്ടായിരുന്നത്. അന്ന്, വിവിധ ആളുകളുമായുള്ള കൂടിക്കാഴ്ചകളിൽ സാമ്പത്തിക സേവനങ്ങൾ, ഗ്രാമീണ ദാരിദ്ര്യം, മനുഷ്യസ്‌നേഹം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു സംസാരം. ‘മഹാമാരി’ എന്ന വാക്കുപോലും ആരും ഉച്ചരിച്ചിരുന്നില്ല. വെറും ആറുമാസം കഴിഞ്ഞപ്പോൾ, നമ്മുടെ ജീവിതകാലത്ത് അനുഭവിച്ചിട്ടില്ലാത്ത അത്ര അളവിൽ മാനുഷിക, സാമ്പത്തിക, സാമൂഹിക ദുരിതങ്ങൾ വിതച്ച പുതിയ വ്യാധിയെക്കുറിച്ചല്ലാതെ മറ്റൊന്നും നമുക്ക് സംസാരിക്കാനില്ല എന്നായിരിക്കുന്നു. ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി മോദിയുമായി പങ്കിട്ടതുപോലെ, കോവിഡ്-19ൽ ഇതുവരെയുള്ള ഇന്ത്യയുടെ പ്രതികരണം പ്രോത്സാഹജനകമാണ്. ഇതുവരെയുള്ള പ്രവർത്തനങ്ങൾ ജീവനും ഉപജീവനമാർഗങ്ങൾക്കുമുള്ള നഷ്ടം യൂറോപ്പിലെയും അമേരിക്കയിലെയും രാജ്യങ്ങൾ അനുഭവിച്ചതിനേക്കാൾ കുറക്കാൻ സഹായിച്ചു.
സാങ്കേതിക സഹായം, ഡിജിറ്റൽ ഉപകരണങ്ങൾ, ആരോഗ്യ മേഖലയിലുള്ളവർക്ക് പരിശീലനം, ഉത്തർപ്രദേശിലെയും ബിഹാറിലെയും വിവിധ പരിപാടികൾ എന്നിങ്ങനെ ഞങ്ങളുടെ ഫൗണ്ടേഷൻ ഈ ദേശീയ പ്രതികരണത്തെ പിന്തുണച്ച് പിറകെയുണ്ടായിരുന്നു. എന്നാൽ, ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയുംപോലെ, കോവിഡ്-19നെതിരായ ഇന്ത്യയുടെ ആയുധങ്ങൾ പ്രധാനമായും ശാരീരിക അകലം, അടച്ചുപൂട്ടൽ, വീട്ടിൽതന്നെ തുടരാനുള്ള ഉത്തരവുകൾ, യാത്രവിരാമം തുടങ്ങിയ നടപടികളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. കാരണം, ഇൗ രോഗത്തെ ചികിത്സിക്കാൻ മരുന്നുകളില്ല, കൂടാതെ ഇത് പിടിപെടാതിരിക്കാനുള്ള വാക്സിനും ഇല്ല. ഈ ആഗോള വെല്ലുവിളിയോടും ഇന്ത്യ പ്രതികരിക്കുന്നു എന്നതാണ് ഇപ്പോൾ ശുഭവാർത്ത. അതിെൻറ ശാസ്ത്രജ്ഞരായ കണ്ടുപിടിത്തക്കാരുടെ പ്രതിഭ, മരുന്നുനിർമാതാക്കളുടെ ശേഷി, മരുന്നുകളുടെ ഏറ്റവും ഉയർന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാനുള്ള കഴിവ്, സഹകരണസംസ്കാരം എന്നിവ ലോകത്തെ ഈ മഹാമാരിയിൽനിന്ന് കരകയറ്റാനുള്ള മത്സരത്തിൽ ഇന്ത്യയെ മുൻനിരയിൽ നിർത്തുന്നു.
ആത്യന്തികമായി, കോവിഡ് -19നെതിരെ ആവശ്യമായ പരിഹാരം കാണുന്നതിനും അത് ആവശ്യക്കാർക്കെല്ലാം താങ്ങാവുന്ന നിലയിൽ ലഭ്യമാക്കുന്നതിനുള്ള തുല്യാവസരത്തിനും നവീനരീതികളും ആഗോള സഹകരണവും ആവശ്യമാണ്. കാരണം, ഇത് ഒരു രാജ്യത്തിനോ ഒരു കമ്പനിക്കോ ഒറ്റക്കു നേരിടാൻ കഴിയാത്തത്ര വലിയ വെല്ലുവിളിയാണ്. ഈ പ്രവർത്തനങ്ങളിൽ ഇന്ത്യ ഇതിനകം കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാൽ ഇന്ത്യക്ക് ഇത് മുന്നിൽനിന്ന് നയിക്കാനുള്ള സമയമാണ്. ആഗോളതലത്തിൽ ആരോഗ്യഗവേഷണത്തിലും വികസനത്തിലും ഇന്ത്യ പ്രധാന കക്ഷിയാണിന്ന്. ഞങ്ങളുടെ ഫൗണ്ടേഷന് പങ്കാളിത്തമുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ, ഭാരത് ബയോടെക് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ വികസിപ്പിച്ചെടുത്ത വാക്സിനുകൾക്ക് ലോകമെമ്പാടും അഞ്ചാംപനി, ന്യൂമോണിയ, റോട്ടവൈറസ് തുടങ്ങിയ രോഗങ്ങളാൽ മരിക്കുന്ന കുട്ടികളുടെ എണ്ണം മുമ്പത്തേക്കാളും കുറക്കാനായിട്ടുണ്ട്.
ഇൗ വൈദഗ്ധ്യം കോവിഡ്-19ലേക്ക് ശ്രദ്ധതിരിക്കുേമ്പാൾ ചെലവുകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ വാക്സിനേഷൻ വ്യവസായത്തിന് ഏറെ സഹായകമാകും. ഇന്ന്, മുപ്പതോളം വാക്സിനുകൾ ഇന്ത്യൻ കമ്പനികളുടെ നിർമാണപദ്ധതിയിലുണ്ട്. അവയിൽ പലതിനും സർക്കാർ ധനസഹായമുണ്ട്. ഇന്ത്യയുടെ വാക്സിൻ വികസനശ്രമങ്ങളിൽ ഞങ്ങളുടെ ആഗോള ഗവേഷണ-വികസന പ്രവർത്തനങ്ങളിൽനിന്ന് ഉൾക്കാഴ്ചകൾ നൽകുന്നതിന് ഞങ്ങളുടെ ഫൗണ്ടേഷൻ ബയോടെക്നോളജി വകുപ്പ്, ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ, പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിെൻറ ഒാഫിസ് എന്നിവയുമായി യോജിച്ചുപ്രവർത്തിച്ചുവരുന്നു. വാക്സിനുകൾ മാത്രമല്ല, കോവിഡ്-19െൻറ നേരിയ കേസുകളിൽ ഉപയോഗിക്കാൻ കഴിയുന്ന നിരവധി ആൻറിവൈറൽ മരുന്നുകൾ ഇന്ത്യ ഇതിനകംതന്നെ നിർമിക്കുന്നു.
യു.എസ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാർ സൃഷ്ടിച്ച മരുന്നുകളുടെ ഉൽപാദന സാങ്കേതികവിദ്യകൾ ഇന്ത്യൻ പ്ലാൻറുകളിലേക്ക് ഉൽപാദനത്തിനും ആഗോള വിതരണത്തിനുമായി കൈമാറുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി ഞങ്ങളുടെ ഫൗണ്ടേഷൻ ഇന്ത്യൻ ഫാർമ കമ്പനികളുമായി പ്രവർത്തിക്കുന്നു. വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാനുള്ള കഴിവ് മാത്രമല്ല, ഉയർന്ന നിലവാരത്തിലും ഉയർന്ന അളവിലും കുറഞ്ഞ ചെലവിലും അവ നിർമിക്കുന്നതിനുള്ള തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോഡ് ഉള്ളതിനാൽ, ലോകത്തിലെ ദരിദ്രരാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ ഇന്ത്യ നിർണായകമാണ്.
വാക്സിനുകൾക്കും ചികിത്സകൾക്കും അപ്പുറം, ലോകത്തിന് സവിശേഷമായ പരിഹാരങ്ങൾ നൽകാൻ ഇന്ത്യക്കു കഴിയും. ഉദാഹരണത്തിന്, വൈദ്യുതിയോ പതിവായി വൈദ്യുതി വിതരണമോ ഇല്ലാത്ത ഗ്രാമീണ, വിദൂര ഗ്രാമങ്ങളിൽ ഉപയോഗിക്കുന്നതിന് പ്രത്യേകിച്ചും അനുയോജ്യമായ രീതിയിൽ മിതമായ നിരക്കിൽ രോഗനിർണയവും അടിസ്ഥാന ടെസ്റ്റ് കിറ്റുകൾ മുതൽ വെൻറിലേറ്ററുകൾ വരെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ അതിവേഗത്തിലുള്ള വികസനവും വിതരണവും ഇന്ത്യക്ക് നിർവഹിക്കാൻ കഴിയും. രോഗനിർണയം മെച്ചപ്പെടുത്തുന്നതിനും കോൺടാക്ട് കണ്ടെത്തുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകൾക്ക് വ്യക്തമായ പങ്കുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കുറച്ചുകാലമായി അത്തരം ശ്രമങ്ങൾ വിജയകരമായി നടത്തുന്നുണ്ട്.
ഈ സാങ്കേതികവിദ്യകൾ ആരോഗ്യരംഗത്തെ മുൻനിര പ്രവർത്തകർക്ക് നിർണായകമാണ്. പ്രത്യേകിച്ചും ഡോക്ടർമാർ, റേഡിയോളജിസ്റ്റുകൾ, മറ്റ് സ്പെഷലിസ്റ്റുകൾ എന്നിവരുടെ അഭാവമുള്ള സ്ഥലങ്ങളിൽ. വിവിധ അന്താരാഷ്ട്ര സംഘടനകൾ, സ്വകാര്യ കമ്പനികൾ, പൊതുമേഖല ഗവേഷണ സ്ഥാപനങ്ങൾ, അക്കാദമികൾ എന്നിവയുമായുള്ള ആഗോള സഹകരണത്താൽ ഇന്ത്യ മികച്ച ഫലങ്ങൾ നേടി. ഉദാഹരണത്തിന് റോട്ടവൈറസ് വാക്സിൻ, ഇന്ത്യൻ സർക്കാർ, ഭാരത് ബയോടെക്, അന്താരാഷ്ട്ര നോൺ-പ്രോഫിറ്റ് പാത്ത്, യു.എസ് സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കൂടാതെ മറ്റുള്ളവയും ഉൾപ്പെടുന്ന ഒരു സംയുക്ത സംരംഭമാണ് റോട്ടവാക്. കോവിഡ്-19 ഗവേഷണവികസനത്തിനുള്ള ആഗോളശ്രമങ്ങളിൽ ഒരു വഴിത്തിരിവുണ്ടെങ്കിൽ, കാത്തിരിക്കുന്ന ലോകത്തിന് വിതരണം ചെയ്യുന്നതിനായി വലിയ അളവിൽ ചെലവുകുറഞ്ഞ വാക്സിനുകൾ നിർമിക്കാനാവശ്യമായ സഹകരണം ഇന്ത്യൻ നിർമ്മാതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്.
ഒരു കോവിഡ്-19 വാക്സിൻ നിർമിക്കാനുള്ള ആഗോളശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കൊയലീഷൻ ഫോർ എപിഡെമിക് പ്രിപെയേർഡ്നസി െൻറ, സ്ഥാപക അംഗംകൂടിയാണ് ഇന്ത്യ. കോവിഡ്-19നെ ചരിത്രപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെങ്കിൽ ഇതുപോലുള്ള അന്താരാഷ്ട്രശ്രമങ്ങൾ നിർണായകമാണ്. കോവിഡ്-19നെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഒരു പ്രധാന പങ്കുവഹിക്കാനുള്ള ശരിയായ സമയമാണിത്. ഇതിന് ആവശ്യമായ എല്ലാ ശേഷിയും ഇന്ത്യക്കുണ്ട്. ഒരു ദശകത്തിലേറെയായി അതിെൻറ ശ്രദ്ധേയമായ പരിവർത്തനം കണ്ട ഒരാൾ എന്ന നിലയിൽ, ഇന്ത്യയുടെ കരുത്തും കഴിവും ഉള്ള എല്ലാവരേക്കാളും ഞാൻ കൂടുതൽ വിശ്വസിക്കുന്നു. ഇപ്പോൾ നമ്മൾ അവ പൂർണമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
MARK SUSMAN