കാസര്‍കോട് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണു

കാസര്‍കോട്: കാസർകോട് സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണു. ബേക്കൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് പന്തൽ തകർന്നത്. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടു വിദ്യാർത്ഥികളെ മംഗളൂരുവിലേക്കും മാറ്റി.

Read Previous

തൂത്തുക്കുടി വെടിവെപ്പ്; 4 പൊലീസുകാർക്ക് സസ്പെൻഷൻ

Read Next

അതിർത്തി ഗ്രാമങ്ങൾ അവസാനത്തേതല്ല: ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി