Breaking News :

വാക്സിനെടുക്കാൻ പോയ യുവാവിനെ കാണാതായി

രാജപുരം: വാക്സിനെടുക്കാൻ പോയ യുവാവിനെ കാണാതായി. പാണത്തൂർ പാറക്കടവിലെ കൃഷ്ണൻ നായരുടെ മകൻ രത്നകുമാറിനെയാണ് 45, കാണാതായത്. പാണത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനെടുക്കാനാണ് രത്നകുമാർ ഇന്നലെ രാവിലെ വീട്ടിൽ നിന്നുമിറങ്ങിയത്.

സന്ധ്യകഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും രണ്ട് ജോഡി വസ്ത്രങ്ങൾ കാണാനില്ലെന്ന് മനസ്സിലായി. രാവിലെ 10 മണിക്ക് പാണത്തൂർ ആശുപത്രി പരിസരത്ത് രത്നകുമാറിനെ നാട്ടുകാർ കണ്ടിരുന്നു. പിന്നീടാണ് കാണാതായത്. കൂലി തൊഴിലാളിയാണ്. ഭാര്യാസഹോദരൻ എണ്ണപ്പാറയിലെ അനിലിന്റെ പരാതിയിൽ രാജപുരം പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

ലാലാകബീറും കൂട്ടാളികളും യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം ആവശ്യപ്പെട്ടത് സിനിമാസ്റ്റൈലിൽ

Read Next

ഉറങ്ങാൻ കിടന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ