ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം: പാണത്തൂർ ചെമ്പേരി ചെക്ക്പോസ്റ്റ് അടച്ച് കർണാടക സർക്കാർ.
കേരള റജിസ്ട്രേഷനുള്ള ഒരു വാഹനവും ചെമ്പേരി അതിർത്തി കടന്ന് കർണാടകയിലേക്ക് കടത്തി വിടുന്നില്ല. കോവിഡ് ഇല്ലെന്നുറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ ഇപ്പോൾ കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിപ്പിക്കുന്നു. എന്നാൽ, കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ യാതൊരു തടസ്സവുമില്ലാതെ കടത്തി വിടുന്നുണ്ട്.
കർണാടക സ്വദേശികളെ കർണാടക സർക്കാറിന്റെ അതിർത്തി കാവൽക്കാരായ ഉദ്യോഗസ്ഥർ കേരളത്തിലേക്ക് കടത്തി വിടുമ്പോൾ, മലയാളികളെ കോവിഡിന്റെ പേരിൽ കർണാടകയിലേക്ക് കടക്കാനനുവദിക്കാത്തത് പ്രതിഷേധമുയർത്തി. കർണാടകയിൽ നിന്നുള്ള ബസ്സുകൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ നിത്യവും പാണത്തൂരിലേക്കും കാഞ്ഞങ്ങാട്ടേക്കുമെത്തുന്നതിന് തടസ്സമില്ല. ചെമ്പേരി ചെക്ക് പോസ്റ്റ് അടച്ചതോടെ വ്യാപാരാവശ്യങ്ങൾക്കുൾപ്പെടെ സുള്ള്യ, കുടക് ഭാഗങ്ങളിലേക്ക് പോകുന്ന നൂറ് കണക്കിന് മലയാളികൾ ദുരിതത്തിലായി.