പാണത്തൂരിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്നു

പാണത്തൂർ: പാണത്തൂർ പൂത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്ന കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങളും, 35,000 രൂപയും മോഷ്ടിച്ചു. പാണത്തൂർ പൂത്തൂരടുക്കത്തെ സെൻ. ഇ. തോമസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. സെൻ. ഇ. തോമസും, കുടുംബവും ഇന്നലെ രാവിലെ 9 മണിക്ക് ആലക്കോട്ടെ ബന്ധുവീട്ടിൽ പോയിരുന്നു.

ഇന്നലെ രാത്രി 8.30 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്ന വിവരം വീട്ടുകാരറിഞ്ഞത്. അടുക്കള ഭാഗത്തെ വാതിൽ ഇരുമ്പ് പാരയുപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകത്ത് കയറിയ കള്ളൻ അലമാര കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന സ്വർണ്ണവും, പണവും അപഹരിക്കുകയായിരുന്നു. മോഷ്ടാവ് മുറിക്കുള്ളിലും പരിസരങ്ങളിലും മുളക്പൊടി വിതറിയിട്ടുണ്ട്. സെൻ. ഇ. തോമസിന്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

സുദിനം പത്രാധിപരുടെ മൃതദേഹം സംസ്ക്കരിച്ചു

Read Next

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീട് വിട്ട യുവതി റിമാന്റിൽ