ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കർണ്ണാടകയിൽ നിന്നും കാസർകോട് ജില്ലയിലേക്ക് പാൻമസാല ലഹരി ഒഴുകുന്നു. നിത്യേനയെന്നോണം ലക്ഷക്കണക്കിന് രൂപയുടെ വിവിധ പേരുകളിലറിയപ്പെടുന്ന ലഹരി പാക്കറ്റുകളാണെത്തുന്നത്. പതിനായിരങ്ങൾ വില നൽകി കർണ്ണാടകയിൽ നിന്നും വാങ്ങുന്ന പാൻമസാലകൾ അതിർത്തി കടന്ന് ജില്ലയിലെത്തുമ്പോൾ വില പതിൻമടങ്ങാണ്. ഇടനിലക്കാർക്കും ആവശ്യക്കാർക്കും ലഹരിപാക്കറ്റുകൾ നേരിട്ട് എത്തിക്കുന്ന കച്ചവടക്കാർ ലക്ഷങ്ങൾ കൊയ്യുന്നു.
മംഗളൂരു, സുള്ള്യ, മൈസൂർ ഭാഗങ്ങളിൽ നിന്നാണ് പ്രധാനമായും ലഹരിയെത്തുന്നത്. ചെമ്പേരി- പാണത്തൂർ ചെക്ക്പോസ്റ്റുകൾ വഴി മാസങ്ങളായി കാഞ്ഞങ്ങാട്ടേയ്ക്കും മലയോര മേഖലകളിലേക്കും ലഹരി കടത്തുന്നകയാണ്. പച്ചക്കറി, മത്സ്യ വാഹനങ്ങളെന്ന വ്യാജേന പാണത്തൂർ വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് ലഹരി കടത്തുന്നുണ്ട്. ട്രെയിൻ ഗതാഗതം പുനഃരാരംഭിച്ചതോടെ തീവണ്ടി മാർഗ്ഗമുള്ള ലഹരിക്കടത്തും വർദ്ധിച്ചു. കാസർകോട് റെയിൽവെ പോലീസ് കഴിഞ്ഞ ദിവസം ഏഴ് കിലോ ലഹരി തീവണ്ടിയിൽ കടത്തുന്നതിനിടെ പിടികൂടി.
കോവിഡ് സാഹചര്യത്തിൽ അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടത്തിവിട്ടിരുന്നു. അവസരം പ്രയോജനപ്പെടുത്തി ലഹരിക്കടത്തുസംഘം വ്യാപകമായി ഇത്തരം വാഹനങ്ങളിൽ കേരളത്തിലേക്ക് ലഹരികടത്തികൊണ്ടുവരികയായിരുന്നു.