ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ക്വാറന്റൈനിൽക്കഴിഞ്ഞ യൂത്ത് ലീഗ് നേതാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ പഞ്ചായത്തംഗം സന്ദർശിച്ച പ്രദേശങ്ങളിലുള്ളവർ ഭയപ്പാടിൽ.
പള്ളിക്കര പഞ്ചായത്ത് പള്ളിപ്പുഴ 19-ാം വാർഡിലെ ലീഗ് പ്രതിനിധിയാണ് ക്വാറന്റൈനിൽ കഴിഞ്ഞയാളെ സന്ദർശിച്ച ശേഷം നാട് മുഴുവൻ ചുറ്റിക്കറങ്ങിയത്. പഞ്ചായത്തംഗം ജാഗ്രതാസമിതി യോഗത്തിലും പങ്കെടുത്തിരുന്നു.
ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യൂത്ത് ലീഗ് നേതാവിന്റെ ആന്തരിക സ്രവങ്ങൾ ജൂലൈ 28-നാണ് പരിശോധനയ്ക്കയച്ചത്. 30-ന് വന്ന പരിശോധനാഫലം പോസിറ്റീവായതോടെ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
ജൂലൈ 29-ന് പഞ്ചായത്തംഗം പള്ളിക്കരയിലെ ബീഫ് സെന്ററിൽ പോത്തിറച്ചി വാങ്ങാനെത്തിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹം കല്ലിങ്കാലിൽ ചിക്കൻ വാങ്ങാനുമെത്തി. പെരുന്നാളിനോടനുബന്ധിച്ച് നൂറുകണക്കിനാൾക്കാരാണ് ഈ രണ്ട് കടകളിലും മാംസം വാങ്ങാനെത്തിയത്.
പഞ്ചായത്തംഗം സന്ദർശിച്ച യൂത്ത് ലീഗ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ പള്ളിക്കരയിലെയും, കല്ലിങ്കാലിലെയും മാംസക്കടയിലെത്തിയവരും, പഞ്ചായത്ത് ജാഗ്രതാസമിതി യോഗത്തിനെത്തിയവരും പരിഭ്രാന്തിയിലാണ്.