പള്ളിക്കര പഞ്ചായത്തിൽ സിപിഎം 13, ഐഎൻഎൽ 9

കാഞ്ഞങ്ങാട്:  പള്ളിക്കര പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 13 സീറ്റുകളിൽ  മാറ്റുരക്കുമ്പോൾ, ഐഎൻഎൽ 9 സീറ്റുകളിലാണ് മത്സരിക്കുക. ആകെ 22 വാർഡുകളാണ്.

1,2,3,15,16,17,18,19,22 വാർഡുകളിൽ ഐഎൻഎല്ലും മറ്റ് വാർഡുകളിൽ സിപിമ്മും  മത്സരിക്കാനാണ് ധാരണ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐഎൻഎല്ലിലെ പിഎം. അബ്ദുൾ ലത്തീഫ് ചേറ്റുകുണ്ട് വാർഡ് 16-ൽ മത്സരിക്കാനിറങ്ങാൻ സാധ്യത തെളിഞ്ഞു. 

കഴിഞ്ഞ തവണ 11 വാർഡുകളിൽ സിപിഎം വിജയിച്ചപ്പോൾ ഐഎൻഎല്ലിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഐഎൻഎൽ ഇടതുമുന്നണിയിലെത്തിയ ശേഷമുള്ള  ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പെന്ന പ്രത്യേകത ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. യുഡിഎഫ് സീറ്റ് വിഭജനം എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ തവണ മുസ്്ലീം ലീഗ് എട്ട് സീറ്റുകളിലും കോൺഗ്രസ് രണ്ട് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്.

Read Previous

നിലാങ്കര വാർഡിൽ കലഹം, ലീഗിന്റെ 6 സ്ഥാനാർത്ഥികൾ

Read Next

ശ്രദ്ധേയമായി മീനാക്ഷിയുടെ ചിത്രങ്ങള്‍ സിനിമയിലേക്ക് എപ്പോഴെന്ന് ആരാധകര്‍