ഈ നില തുടർന്നാൽ പാലക്കുന്ന് റെയിൽവേ ഗേറ്റും അടച്ചിടേണ്ടിവരും

പാലക്കുന്ന് : ബേക്കൽ പാലത്തിലൂടെ വാഹന  ഗതാഗതം നിരോധിച്ച രണ്ടാം ദിവസവും പാലക്കുന്നിലെ  റയിൽവേ

ഗേറ്റിലൂടെയുള്ള വാഹനങ്ങളുടെ പോക്കുവരവ് കൂടിയതേയുള്ളൂ. 

ഇരു ചക്ര വാഹനങ്ങൾക്ക് പുറമെ കാൽനട  യാത്ര  പോലും ദുഷ്കരമാകും  വിധം  ചരക്കു വാഹനങ്ങൾ ഇന്നും ഇതിലൂടെ നിർബാധം യാത്ര തുടർന്നു.

ചരക്ക് വാഹനങ്ങളുടെ യാത്രയ്ക്ക് ഈ ഗേറ്റിലൂടെ പ്രവേശനത്തിന്   വിലക്കേർപ്പെടുത്തിയില്ലെങ്കിൽ ‌ കോട്ടിക്കുളം റയിൽവേ ഗേററിനകത്തു റെയിൽ പാളങ്ങളോട്  ചേർന്നുള്ള സ്ലാബു കട്ടകൾ വൈകാതെ ഇളകിപ്പോകുമെന്നാണ് ആശങ്ക.

ഗേറ്റുവരെയുള്ള ഭാഗം  കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

ഗേറ്റിനകത്തെ ഭാഗം വലിയ സ്ലാബു കട്ടകൾ കൊണ്ടാണ് റെയിൽവേ നിർമ്മിച്ചിട്ടുള്ളത്. ഭാരമുള്ള വാഹനങ്ങൾ നിറയെ ചരക്കുമായി പോകുന്ന സ്ഥിതി തുടർന്നാൽ ഇവ ഇളകി പോകാനാണ് സാധ്യത. 

അത് റിപ്പയർ ചെയ്യാൻ,  ബേക്കൽ പാലത്തിനു പുറമെ  ഈ ഗേറ്റ്കൂടി അടച്ചിടേണ്ടി വന്നാൽ സ്ഥിതി എന്താകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

LatestDaily

Read Previous

റിയാദിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

Read Next

ഫാഷൻ ഗോൾഡ്: ചന്തേരയിൽ ഇന്നലെ മാത്രം 14 കേസുകൾ