പാലക്കുന്നിൽ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു

ബേക്കൽ: കോട്ടിക്കുളം പാലക്കുന്നിൽ  സുഹൃത്തിന്റെ അടിയേറ്റ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കർണ്ണാടക ഷിമോഗ ദാർവാഡിലെ ചൗഡാല ദ്വയമ്മപ്പയാണ് 59, കഴിഞ്ഞ 14-ന് രാത്രി കോട്ടിക്കുളത്ത് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. ദാർവാഡിൽ നിന്നും ബേക്കലിലെത്തിയ മകനാണ് കൊല്ലപ്പെട്ടത് ചൗഡാല  ദ്വയമ്മപ്പയാണെന്ന് തിരിച്ചറിഞ്ഞത്.

ദാർവാഡിൽ നിന്നുമെത്തി വർഷങ്ങളായി പാലക്കുന്നിൽ സ്ഥിരതാമസമാക്കിയ ആളാണ് ഇദ്ദേഹം. മരവടികൊണ്ട് നെഞ്ചിനടിയേറ്റായിരുന്നു മരണം. കൊലയാളിയെ പിറ്റേ ദിവസം തന്നെ ബേക്കൽ പോലീസ് പിടികൂടിയെങ്കിലും,  കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ  സാധിച്ചിരുന്നില്ല. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്ന് ദിവസം സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്താത്തതിനെ തുടർന്ന് പോലീസ് നേരിട്ട് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കുകയായിരുന്നു. ചൗഡാല ദ്വയമ്മപ്പ കൊല്ലപ്പെട്ട ശേഷം രണ്ടാഴ്ച്ച കഴിഞ്ഞാണ് ഇപ്പോൾ ബന്ധുക്കളെത്തിയത്.

LatestDaily

Read Previous

കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നൽകാൻ എസ്പിയും കലക്ടറും നേരിട്ടെത്തി

Read Next

അഞ്ജലി ചെന്നൈയിൽ