ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കുന്ന് : പാലക്കുന്നിൽ നിന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എല്ലാവരും രോഗവിമുക്തരായി.
ജില്ലയിലെ മറ്റു പ്രദേശങ്ങളിലെല്ലാം കോവിഡ് രോഗികളുടെ ഏണ്ണം കൂടിയപ്പോൾ സുരക്ഷിത ഇടമെന്നറിയപ്പെട്ടിരുന്ന ഇവിടെ കഴിഞ്ഞ 24 ന് ഒരു യുവാവിനും തുടർന്ന് അയാളുടെ വീട്ടിലെ മറ്റ് അഞ്ചുപേർക്കും കോവിഡ് പോസിറ്റീവ് ആയതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു.
തൊട്ടു പിന്നാലെ പതിനെട്ടാം വാർഡിൽ തന്നെ രണ്ട് സഹോദരങ്ങൾക്കും യുവതിക്കും രോഗം ബാധിച്ചു. പാലക്കുന്നിലെ താമസക്കാരല്ലെങ്കിലും ഇവിടത്തെ കട ഉടമയ്ക്കും ജീവനക്കാരനും മൊബൈൽ കടയിലെ ജീവനക്കാരനും ടൗണിലെ ചുമട്ടു തൊഴിലാളിക്കും രോഗം കണ്ടെത്തി.
കണ്ടൈൻമെന്റ് സോൺ ആയതോടെ പാലക്കുന്ന് ടൗൺ ആളനക്കമില്ലാതെ ഒറ്റപ്പെട്ടു.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 67 കാരനും രോഗവിമുക്തമായി ശനിയാഴ്ച വീട്ടിലെത്തിയതോടെ പാലക്കുന്നിലെ രണ്ട് വാർഡുകളും കോവിഡ് വിമുക്തമായ സന്തോഷത്തിലാണ് നാട്ടുകാർ.
വൈറസ് ബാധ പടരാതിരിക്കാൻ പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ് പ്രവർത്തകർ ഒരു മാസമായി രാത്രി കാലങ്ങളിൽ അണുനശീകരണം നടത്തിവരുന്നുണ്ടിവിടെ. വാർഡ്തല ജാഗ്രത സമിതികളും സജീവമായി രംഗത്തുണ്ട്.