ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കുന്ന്: കോവിഡ് 19 സമ്പർക്ക ഭീഷണി നിലനിൽക്കുന്ന പാലക്കുന്നിലും പള്ളം മുതൽ കോട്ടിക്കുളം വരെയുള്ള വ്യാപാരികൾക്കും ജീവനക്കാർക്കും ബോധവൽക്കരണവും ജാഗരുകാരാകാനുള്ള മാർഗനിർദേശങ്ങളും നൽകി. ഉദുമ പഞ്ചായത്തിലെ 17, 18 വാർഡുകളിൽ ഒരാഴ്ചക്കകം 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഭാഗമായാണിത്.
വാർഡ് അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, കാപ്പിൽ മുഹമ്മദ് പാഷ, ബേക്കൽ ഗ്രേഡ് എസ്.ഐ. സെബാസ്റ്റ്യൻ, സിവിൽ പോലിസ് ഓഫീസർ ലിജോ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപിനാഥ്, ജാഗ്രത സമിതി അംഗങ്ങളായ കാപ്പിൽ മുഹമ്മദ് ഷിയാസ്, ജാസിർ പാലക്കുന്ന്, പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ് ഭാരവാഹികളായ റിച്ചു രാമകൃഷ്ണൻ, രഞ്ജിത്ത് പാലക്കുന്ന് എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച ആറും ഞായറാഴ്ച രണ്ടും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒന്ന് വീതവും പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നിരവധി പേർ ഇപ്പോൾ നിരീക്ഷണത്തിലുമാണ്. പെരുന്നാൾ പ്രമാണിച്ച് 30 വരെ 11 മുതൽ 5 വരെ ഇവിടെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനങ്ങൾക്ക് നിലവിലുള്ള വിലക്ക് തുടരും.