പാലക്കുന്ന് ക്ഷേത്ര മുൻ ജനറൽ സെക്രട്ടറി ടി. വി. കണ്ടൻ അന്തരിച്ചു

പാലക്കുന്ന്:  പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുൻ ജനറൽ സെക്രട്ടറിയും അറിയപ്പെടുന്ന സഹകരിയുമായ  ഉദുമ കണ്ണികുളങ്ങരയിൽ ടി.വി.കണ്ടൻ 82, നിര്യാതനായി.

അസുഖം മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. ക്ഷേത്ര വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ്, ഉദുമ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ,  ദേശീയ ചെത്തുതൊഴിലാളി (ഐ എൻ ടി യു സി) യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

പ്രജ സോഷ്യലിസ്റ്റു പാർട്ടി പി.എസ്.പിയിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്നു. ഉദുമ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആദ്യകാല  വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ :കാർത്ത്യയനി. മക്കൾ :  നിഷിത (ഉദുമ സർവ്വീസ് സഹകരണ ബാങ്ക് കോട്ടിക്കുളം ബ്രാഞ്ച്),  നിനേഷ് (ഗൾഫ്). മരുമകൻ: ദിനേശൻ.  സഹോദരങ്ങൾ: മാധവി,  പരേതരായ കർത്തുട്ടി,  ചോയിച്ചി, കല്യാണി.        

LatestDaily

Read Previous

കോവിഡ്: കാഞ്ഞങ്ങാട്ട് ഒരു മരണം

Read Next

തെയ്യം കലാകാരൻ ആത്മഹത്യ ചെയ്തു