പാലക്കുന്നിൽ 4 പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

ബേക്കൽ: പാലക്കുന്ന് അരവത്ത് യുവശക്തി ക്ലബ്ബിന് സമീപമുണ്ടായ സംഘർഷത്തിൽ നാല് യുവാക്കൾക്ക് കുത്തേറ്റു. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ ഒരാളെ മംഗളൂരു ആശുപത്രിയിലും മൂന്ന് പേരെ കാസർകോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. അരവത്ത് കുതിരക്കോട്ടെ രാഘവന്റെ മകൻ ജിതേഷിനെയാണ് 22, കുത്തേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യൂണിവേഴ്സിറ്റി കബഡി താരം കുതിരക്കോട്ടെ സുരേഷിന്റെ മകൻ മഹേഷ് 22, ധർമ്മന്റ മകൻ  ധനൽ 21, സുരേഷിന്റെ മകൻ സുമേഷ് 22, എന്നിവരെ കുത്തേറ്റും അടിയേറ്റ പരിക്കുകളോടെയും  കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് തിരുവക്കോളി പട്ടത്താനത്തെ ബാലകൃഷ്ണന്റെ മകൻ സജിത്തിന്റെ 26, പരാതിയിൽ അഭിജിത്, ,സുജിത്ത്, അഭിലാഷ്, വിനോദ്, വിജയൻ, മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും  ബേക്കൽ പോലീസ് കേസ്സെടുത്തു.

അരവത്ത് അത്തിക്കുളത്തിൽ  കുളിക്കാനെത്തിയപ്പോൾ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. കബഡി കളിയുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ പ്രശ്ന ം നിലനിന്നിരുന്നു.

LatestDaily

Read Previous

നബീക്കയുമായി ഗോപി കുറ്റിക്കോൽ ചിത്രീകരണം കാസർകോട്ടും മൈസൂരുവിലും

Read Next

നബീക്ക ഒഡീഷൻ കാസർകോട്ട്