ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം : പൈവളിഗെ പഞ്ചായത്തിൽ ബായാർ കന്യാലയിൽ 4 പേരെ വെട്ടിക്കൊന്നകേസ്സിലെ പ്രതിയെ റിമാന്റ് നടപടികൾക്ക് മുന്നോടിയായി ക്വാറന്റൈനിലാക്കി.
ഇന്നലെ സന്ധ്യയ്ക്ക് 7 മണിക്കാണ് ബായാർ സുദബളയിലെ ലക്ഷ്മിയുടെ മകൻ ഉദയൻ 40, തന്റെ മാതൃസഹോദരങ്ങളായ ബാബു 70, വിട്ടല 60 , സദാശിവ 55, ദേവകി 50 എന്നിവരെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം നേരിൽക്കണ്ട ഉദയന്റെ മാതാവ് ലക്ഷ്മി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു, നാട്ടുകാരെത്തുമ്പോഴേയ്ക്കും നാലുപേരും മരിച്ചിരുന്നു. ലക്ഷ്മി അടക്കമുള്ളവർ ടി.വി. കാണുന്നതിനിടെയാണ് ഉദയൻ പിന്നിൽ നിന്ന് മഴവുമായെത്തി നാലുപേരെയും വെട്ടി വീഴ്ത്തിയത്.
നാട്ടുകാർ ഓടിയെത്തി ഉദയനെ പിടിച്ചുകെട്ടി മഞ്ചേശ്വരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഉദയനെതിരെ മഞ്ചേശ്വരം േപാലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു.
സംഭവസ്ഥലം കാസർകോട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കാസർകോട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായർ എന്നിവർ സന്ദർശിച്ചു.
മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും. കൊല്ലപ്പെട്ട ദേവകി വിവാഹമോചിതയാണ്. മറ്റുള്ളവർ അവിവാഹിതയാണ്. കൊലക്കേസ് പ്രതിയായ ഉദയൻ മാനസികാസ്വാസ്ഥത്തിന് ചികിത്സയിലിരിക്കുന്ന ആളാണ്.