ആവേശമായി ‘പടവെട്ട്’ ട്രെയിലർ; ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും

നിവിൻ പോളി നായകനാകുന്ന ‘പടവെട്ട്’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ അടിക്കുറിപ്പുകളോടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും.

നിവിൻ പോളി, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ മികച്ച പ്രകടനം ട്രെയിലറിൽ ശ്രദ്ധേയമാണ്. അദിതി ബാലൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാഹിൽ ശർമ്മയാണ് സഹനിർമ്മാതാവ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്ക്കർ എന്നിവരാണ് എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ.

Read Previous

ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് പരാജയം

Read Next

ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാമെന്ന് കേരളാ പൊലീസ്